ട്രെയിന്‍ ടിക്കറ്റ് 10 രൂപയാകും; കൂട്ടിയ പാസഞ്ചര്‍ നിരക്കുകള്‍ കുറച്ചു, UTSലും ലഭ്യം

railway monsoon timetable trip updates

കൊച്ചി. കോവിഡ് കാലത്ത് വര്‍ധിപ്പിച്ച മെമു, പാസഞ്ചര്‍ ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ റെയില്‍വേ കുറച്ചു. ഈ വണ്ടികളുടെ പേര് പാസഞ്ചര്‍ എന്നതു മാറ്റി എക്‌സ്പ്രസ് ആക്കിയിരുന്നു. ഇതും പിന്‍വലിക്കുമെന്നാണ് സൂചന. ഇതോടെ പഴയ പാസഞ്ചര്‍ വണ്ടികളും നിരക്കുകളും വീണ്ടും തിരിച്ചെത്തും. 30 രൂപ എന്ന കുറഞ്ഞ നിരക്ക് 10 രൂപയായി കുറയും. ഇതു സംബന്ധിച്ച വിശദമായ ഉത്തരവ് ഉടന്‍ വരും. കേരളത്തില്‍ ഓടുന്ന 11 പാസഞ്ചര്‍ വണ്ടികള്‍ ഇപ്പോള്‍ എക്‌സ്പ്രസ് ആണ്. 12 മെമു വണ്ടികളുമുണ്ട്.

ജനറല്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഓണ്‍ലൈന്‍ ആപ്പായ റെയില്‍വെയുടെ യുടിഎസ് ആപ്പിലും പാസഞ്ചര്‍ ട്രെയിനുകള്‍ (ഓഡിനറി) കാണിച്ചു തുടങ്ങിയിട്ടുണ്ട്. മെയില്‍/എക്‌സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ് എന്നീ രണ്ട് തരം ട്രെയിനുകള്‍ മാത്രമാണ് ഇതുവരെ കാണിച്ചിരുന്നത്. ഇപ്പോള്‍ ഓഡിനറി വിഭാഗം കൂടി ഉള്‍പ്പെടുത്തി. UTS Appലും മിനിമം നിരക്ക് 10 രൂപയാണ് കാണിക്കുന്നത്. 10 രൂപയ്ക്ക് 45 കിലോമീറ്റര്‍ യാത്ര ചെയ്യാം. പിന്നീടുള്ള 25 കിലോമീറ്റര്‍ ദൂരം യാത്രയ്ക്ക് അഞ്ചു രൂപ വര്‍ധിക്കും.

Legal permission needed