ഇടുക്കി. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാഞ്ചാലിമേട്ടില്‍ പുലിയെ കണ്ടതിനെ തുടര്‍ന്ന് വിനോദ സഞ്ചാരികളുടെ പ്രവേശന സമയം ചുരുക്കി. രാവിലെ 6 മുതല്‍ വൈകീട്ട് 7 വരെ എന്നത് രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ എന്നാക്കി മാറ്റി. കഴിഞ്ഞ ദിവസമാണ് ഇവിടെ പുലിയെ കണ്ടതായി പ്രദേശവാസികള്‍ വനംവകുപ്പിന് വിവരം നല്‍കിയത്. ജീവനക്കാരിയും പുലിയെ കണ്ടു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പും ഇവിടെ പുലിയെ കണ്ടതായി പറയപ്പെടുന്നു. വനപാലകര്‍ പരിശോധന നടത്തി വരുന്നു.
പാഞ്ചാലിമേട്ടിൽ സന്ദര്‍ശന സമയം ചുരുക്കി
