കൊച്ചി. പാലക്കാട്-തിരുനേല്‍വേലി പാലരുവി എക്‌സ്പ്രസ് (16791/16792 Palaruvi Express) തുത്തുകുടി വരെ നീട്ടാന്‍ റെയില്‍വേ ബോര്‍ഡ് ഉത്തരവായി. എണറാകുളം-വേളാങ്കണ്ണി, കൊല്ലം-തിരുപ്പതി ബൈവീക്ക്‌ലി ട്രെയിനുകള്‍ക്കും അംഗീകരം നല്‍കി. ഈ സര്‍വീസുകള്‍ ആരംഭിക്കുന്ന തീയതി റെയില്‍വേ പിന്നീട് പ്രഖ്യാപിക്കും. എറണാകുളത്തു നിന്ന് വേളാങ്കണ്ണിയിലേക്ക് ഇപ്പോള്‍ തിങ്കള്‍, ശനി ദിവസങ്ങളില്‍ സ്‌പെഷല്‍ സര്‍വീസുണ്ട്.
എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.35ന് പുറപ്പെട്ട് പിറ്റേദിവസം പുലര്‍ച്ചെ 5.50ന് വേളാങ്കണ്ണിയിലെത്തും. മടക്കയാത്ര ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 6.30ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 12ന് എറണാകുളത്ത് എത്തും. കോട്ടയം, കൊല്ലം, പുനലൂര്‍, ചെങ്കോട്ട വഴിയാണ് സര്‍വീസ്.
തിരുപ്പതിയിലേക്കുള്ള ട്രെയിന്‍ കൊല്ലത്തു നിന്ന് രാവിലെ 10ന് പുറപ്പെട്ട് പിറ്റേദിവസം പുലര്‍ച്ചെ 3.20ന് തിരുപ്പതിയിലെത്തും. തിരുപ്പതിയില്‍ നിന്ന് ഉച്ചയ്ക്ക് 2.40ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.20ന് കൊല്ലത്ത് എത്തും. കോട്ടയം, തൃശൂര്‍, പാലക്കാട്, സേലം വഴിയാണ് സര്‍വീസ്.