ഊട്ടി പുഷ്പ മേള നാളെ സമാപിക്കും

ഊട്ടി. 125ാമത് ഊട്ടി പുഷ്പ മേള ചൊവ്വാഴ്ച സമാപിക്കും. ഊട്ടിയുടെ 200ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇത്തവണ സമ്മര്‍ ഫെസ്റ്റിവലിന് ഒട്ടേറെ സവിശേഷതകളുണ്ടായിരുന്നു. പുഷ്പ മേള നടക്കുന്ന ഗവ. ബൊട്ടാനിക്കല്‍ ഗാര്‍ഡന്റെ 175ാം വാര്‍ഷികം കൂടിയാണ് ഇത്തവണ. ഈ വാര്‍ഷികങ്ങളെ കൂടി വിവിധ പുഷ്പ മാതൃകകളായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 150ഓളം രാജ്യങ്ങളില്‍ നിന്നെത്തിച്ച പുഷ്പങ്ങളുപയോഗിച്ച് പലവിധ പുഷ്പ ശില്‍പ്പങ്ങള്‍ ഉദ്യാനത്തില്‍ ഒരുക്കിയിരിക്കുന്നു. അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവയ്ക്കു പുറമെ ഇറാന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, ഹംഗറി, ഡെന്‍മാര്‍ക്ക്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പൂക്കളും സന്ദര്‍ശകര്‍ക്ക് മികച്ച കാഴ്ചവിരുന്നൊരിക്കി.

ഊട്ടി എന്ന മനോഹര ഹില്‍ സ്റ്റേഷന്റെ സാധ്യതകള്‍ കണ്ടെത്തിയ ജോണ്‍ സള്ളിവന്‍, ബൊട്ടാനിക്കല്‍ ഗാര്‍ഡന്‍ രൂപകല്‍പ്പന ചെയ്ത മെക് ഐവറെയു ആദരിക്കുന്ന ചടങ്ങുമുണ്ടായിരുന്നു. ജോണ്‍ സള്ളിവന്റെ അഞ്ചാം തലമുറ പിന്‍മുറക്കാരായ ഒറിയല്‍ അന്ന സള്ളിവന്‍-അലൊന്‍, ജോസ്ലിന്‍ മേരി സ്മിത്ത് എന്നിവരും മേളയുടെ ഒന്നാം ദിവസം ഊട്ടിയിലെത്തിയിരുന്നു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിനോദസഞ്ചാരികള്‍ക്ക് ഊഷ്മള സ്വീകരണമാണ് ലഭിക്കുന്നത്. സന്ദര്‍ശന സ്ഥലങ്ങളില്‍ വിവിധ ഭാഷകളിലുള്ള വിവരങ്ങള്‍, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ എന്നിവയും ഇവര്‍ക്കായി ഉണ്ട്. ഹോ്ട്ടലുകളും അതിഥികളെ വൈവിധ്യമാര്‍ന്ന വിഭവങ്ങളൊരുക്കിയാണ് വരവേറ്റത്.

Legal permission needed