ബെംഗളൂരു. ഓണാഘോഷത്തിന് (Onam) അവസാന നിമിഷം നാട്ടിലെത്താന്‍ ട്രെയ്നും ബസുമൊന്നും ലഭിക്കാത്ത നിരവധി മലയാളികള്‍ക്ക് ആശ്വാസമായി രണ്ട് പുതിയ സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി ദക്ഷിണ പശ്ചിമ റെയില്‍വെ പ്രഖ്യാപിച്ചു. ബയ്യപ്പനഹള്ളിയിൽ (BYPL) നിന്ന് കൊച്ചുവേളിയിലേക്കാണ് ഈ സര്‍വീസുകള്‍.
ആദ്യ ട്രെയിന്‍ (SMVB-KCVL SPL 06565) ബയ്യപ്പനഹള്ളിയില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് 02.05ന് പുറപ്പെടും. 25ന് രാവിലെ 7.15ന് കൊച്ചുവേളിയിൽ എത്തിച്ചേരും. രണ്ടാമത്തെ സ്പെഷ്യല്‍ ട്രെയിന്‍ (SMVB-KCVL SPL 06557) 28ന് രാവിലെ 7നും പുറപ്പെടും. രാത്രി 10.45ന് കൊച്ചുവേളി എത്തും.
കൊച്ചുവേളിയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള സ്പെഷ്യല്‍ സര്‍വീസുകള്‍ 25നും 29നുമാണ്. ആദ്യ ട്രെയിന്‍ (KCVL-SMVB SPL- 06566) 25ന് വൈകീട്ട് 06.05ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. രണ്ടാമത്തെ ട്രെയിന്‍ (KCVL-SMVB SPL- 06083) 29ന് വൈകീട്ട് 7.45നും പുറപ്പെടും.