ശുക്രനിലേക്ക് ഒരു ട്രിപ്പടിച്ചാലോ? Titan ദുരന്തത്തിനു ശേഷം പുതിയ പദ്ധതിയുമായി OceanGate സഹസ്ഥാപകന്‍

tripupdates.in

വാഷിങ്ടന്‍. ആഴക്കടലില്‍ തകര്‍ന്നടിഞ്ഞ സമുദ്രപേടകം ടൈറ്റന്‍ നിര്‍മ്മിച്ച യുഎസ് കമ്പനിയായ ഓഷന്‍ഗേറ്റിന്റെ (OceanGate) സഹസ്ഥാപകന്‍ ഗിലര്‍മോ സോണ്‍ലൈന്‍ മറ്റൊരു വേറിട്ട സാഹസിക യാത്രാ പദ്ധതിയുമായി രംഗത്ത്. 2050ഓടെ മനുഷ്യനെ ശുക്രനിലെത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി ഹ്യൂമന്‍സ്2വീനസ് എന്ന പേരില്‍ സോണ്‍ലൈന്‍ കമ്പനിക്ക് രൂപം നല്‍കിയിട്ടുണ്ട്. ശുക്രനില്‍ മനുഷ്യന് സ്ഥരിവാസത്തിന് ഈ കമ്പനി സൗകര്യമൊരുക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

2050ഓടെ ശുക്രനില്‍ 1000 പേര്‍ക്ക് ജീവിക്കാനും ജോലി ചെയ്യാനുമുള്ള സംവിധാനമൊരുക്കുക എന്ന ദീര്‍ഘകാല ലക്ഷ്യമാണ് കമ്പനിക്കുള്ളത്. വലിയ അഭിലാഷമാണിത്. പക്ഷെ, 2050ഓടെ നടക്കാവുന്നതെയുള്ളൂ, സോണ്‍ലൈന്‍ പറയുന്നു.

പുതിയ സംരംഭം ആഴക്കടല്‍ ദുരന്തമുണ്ടാക്കിയ കമ്പനിയായ ഓഷന്‍ഗേറ്റുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓഷന്‍ഗേറ്റിനേയും ടൈറ്റനേയും മറന്നേക്കൂ, മാനവരാശി വമ്പന്‍ മുന്നേറ്റങ്ങളുടെ വക്കിലാണ്. ഇതിന്റെ ഗുണഫലം അനുഭവിച്ചില്ലെങ്കില്‍ ഒരു വംശമെന്ന നിലയില്‍ നാം നിശ്ചലരാകാന്‍ പോകുകയാണ്, അദ്ദേഹം പറഞ്ഞു. ശുക്രന്റെ അന്തരീക്ഷത്തില്‍ മനുഷ്യവാസത്തിന് അനുയോജ്യമായ സാഹചര്യം നിലനില്‍ക്കുന്നതായി ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടി സോണ്‍ലൈന്‍ പറഞ്ഞു.

ഹ്യൂമന്‍സ്2വീനസ് എന്ന കമ്പനി 2020ല്‍ സ്ഥാപിച്ചതാണ്. ഫൗണ്ടറും ചെയര്‍മാനം ഗിലര്‍മോ സോണ്‍ലൈന്‍ തന്നെ. ഖാലിദ് എം അല്‍ അലി ആണ് കമ്പനിയുടെ സഹസ്ഥാപകനും മറ്റൊരു ഡയറക്ടര്‍ ബോര്‍ഡ് അംഗവും. ഇന്ത്യന്‍ വേരുകളുള്ള രോഹിത് മുകുന്ദന്‍ ആണ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍.

5 thoughts on “ശുക്രനിലേക്ക് ഒരു ട്രിപ്പടിച്ചാലോ? Titan ദുരന്തത്തിനു ശേഷം പുതിയ പദ്ധതിയുമായി OceanGate സഹസ്ഥാപകന്‍

  1. ശ്വാസം മുട്ടിച്ച്.. കൊല്ലിക്കാൻ.. കച്ച കെട്ടി..ഇറങ്ങിയിക്കുകയാ😅

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed