കൊച്ചി. New Year 2024 ആഘോഷത്തിന്റെ ഭാഗമായി ഇന്ന് കൊച്ചി മെട്രോ (Kochi Metro) രാത്രി സര്‍വീസ് ദീര്‍ഘിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 1 മണി വരെ സര്‍വീസ് ഉണ്ടാകും. ആലുവയില്‍ നിന്ന് എസ്.എന്‍ ജങ്ഷന് അവസാന സര്‍വീസ് പുലര്‍ച്ചെ 1 മണിക്ക് പുറപ്പെടും.
ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി വാട്ടര്‍ മെട്രോയും രാത്രി സര്‍വീസ് സമയം നീട്ടിയിട്ടുണ്ട്. ഹൈക്കോര്‍ട്ട്-വൈപ്പിന്‍ റൂട്ടില്‍ ഇന്ന് രാത്രി 9 മണി വരെ ഇരുവശത്തേക്കും സര്‍വീസ് ഉണ്ടായിരിക്കും. വൈപ്പിനില്‍ നിന്ന് ഹൈക്കോര്‍ട്ട് വരെ ഒരു വശത്തേക്കുള്ള സര്‍വീസ് തിങ്കള്‍ പുലര്‍ച്ചെ 12 മുതല്‍ പുലര്‍ച്ചെ 5 മണി വരേയും ഉണ്ട്.
കൊച്ചിയിലെ പ്രധാന പുതുവത്സരാഘോഷം നടക്കുന്ന ഫോര്‍ട്ട് കൊച്ചിയിലേക്ക് ട്രാഫിക്ക് കുരുക്കില്‍ കുടങ്ങാതെ പോകാനും തിരിച്ചുവരാനും വാട്ടര്‍ മെട്രോ ഉപയോഗപ്പെടുത്താം.