ദുബായ്. UAEയില്‍ ഇനി കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് Visa On Arrival ലഭിക്കും. ഇതു സാധ്യമാക്കുന്ന പുതിയ പരിഷ്‌ക്കാരം ഐസിപി അവതരിപ്പിച്ചു. എല്ലാ ഇന്ത്യക്കാര്‍ക്കും ഈ സൗകര്യം ലഭിക്കില്ല. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍, യുകെ എന്നിവിടങ്ങളിലെ ടൂറിസ്റ്റ് വിസ ഉള്ള ഇന്ത്യക്കാര്‍ക്കാണ് യുഎഇ വിസ ഓണ്‍ അറൈവന്‍ അനുവദിക്കുക. നേരത്തെ യുഎസ് ടൂറിസ്റ്റ് വിസയോ, യൂറോപ്യന്‍ യൂണിയന്‍, യുകെ എന്നിവിടങ്ങളിലെ റെസിഡന്‍സ് പെര്‍മിറ്റോ ഉള്ള ഇന്ത്യക്കാര്‍ക്കായിരുന്നു ഇത് അനുവദിച്ചിരുന്നത്.
വിസ ഓണ്‍ അറൈവല്‍ ലഭിക്കണമെങ്കില്‍ വിസയ്ക്കും പാസ്‌പോര്‍ട്ടിനും ചുരുങ്ങിയത് ആറു മാസം കാലാവധി ഉണ്ടായിരിക്കണം. യോഗ്യതയുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും 250 ദിര്‍ഹം ഫീസ് അടച്ചാല്‍ 60 ദിവസത്തേക്ക് യുഎഇ വിസ അനുവദിക്കും.
പുതിയ ഫീസ് പരിഷ്‌ക്കാരങ്ങള്‍ ഇങ്ങനെ: യുഎസ്, യുകെ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ വിസയോ, റെസിഡന്റ് പെര്‍മിറ്റോ, ഗ്രീന്‍ കാര്‍ഡോ ഉള്ള ഇന്ത്യക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും 14 ദിവസത്തെ പ്രവേശന വിസയുടെ ഫീസ് 100 ദിര്‍ഹമാണ്. ഇത് 14 ദിവസത്തേക്ക് കൂടി നീട്ടണമെങ്കില്‍ 250 ദിര്‍ഹം അടക്കം. 60 ദിവസത്തെ വിസയ്ക്കും 250 ദിര്‍ഹം ആണ് ഫീസ്.