മൂന്നാര്‍. വൈദ്യുതി വകുപ്പിനു കീഴില്‍ പഴയ മൂന്നാറിലുള്ള ഹൈഡല്‍ പാര്‍ക്കില്‍ (Blossom Hydel Park) വസന്തകാലം വിരുന്നെത്തി. ഏട്ട് ഏക്കര്‍ വിശാലമായ പാര്‍ക്കില്‍ ഇനി പൂക്കാലമാണ്. വിരിഞ്ഞുതുടങ്ങിയ സ്വദേശിയും വിദേശിയുമായ ബഹുവര്‍ണപ്പൂക്കളാല്‍ മഞ്ഞുകാലം കൂടുതല്‍ വര്‍ണാഭമാകും. തനത് പ്രാദേശിക പൂക്കളും വിദേശ ഇനങ്ങളും അടക്കം 200ലധികം ഇനം പൂക്കളാല്‍ സമ്പന്നമാണീ പാര്‍ക്ക്. ദിവസവും നിരവധി സഞ്ചാരികള്‍ ഈ കാഴ്ചകള്‍ കാണാനെത്തുന്നു.
രാവിലെ 8.30 മുതല്‍ വൈകീട്ട് 7.30 വരെയാണ് പാര്‍ക്കിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം. കുട്ടികൾക്ക് 20 രൂപയും മുതിർന്നവർക്ക് 40 രൂപയുമാണ് പ്രവേശന നിരക്ക്. പാര്‍ക്കില്‍ കുട്ടികള്‍ക്കായി 14 പുതിയ റൈഡുകളും സെല്‍ഫി പോയിന്റും ഒരുക്കിയിട്ടുണ്ട്. പാര്‍ക്കിലെ മരങ്ങളിലെല്ലാം വൈദ്യുതാലങ്കാര വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്.
മതിരപ്പുഴ തീരത്ത് 450 ദൂരത്തിൽ പുഴയോര നടപ്പാതയും (Riverside Walkway) ഉണ്ട്. പഴയ മൂന്നാറിലെ ടേക്ക് എ ബ്രേക്ക് മുതൽ ഹൈറേഞ്ച് ക്ലബ് ആട്ടു പാലം വരെയുള്ള ഈ പാതയിലൂടെ മൂന്നാറിലെ തണുപ്പും പുഴയുടെ സൗന്ദര്യവും ആസ്വദിച്ചു നടക്കാം. 25 രൂപയാണ് പ്രവേശന ഫീസ്. പാതയിലുടനീളം പൂച്ചെടികളും വൈദ്യുത അലങ്കാരങ്ങളും വിശ്രമത്തിനായി മനോഹര ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.
Hydel Park, Munnar
This nature park, nestled in the heart of the woods, offers a wide range of activities. You can enjoy nature walks, embark on adventure trails, go boating on the tranquil waters, observe migratory water birds, or simply relax on expansive lawns.