KSRTC സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ വരുന്നു; ലോ ഫ്ളോർ AC ഇനി സിറ്റി സർവീസിന്

ksrtc swift trip updates

തിരുവനന്തപുരം. ദീർഘദൂര സർവീസ് നടത്തുന്ന KSRTC ലോ ഫ്ളോർ എസി ബസുകൾക്കു പകരം എ.സി. പ്രീമിയം സൂപ്പർഫാസ്റ്റ് ബസുകൾ വരുന്നു. 40 പേർക്ക് യാത്ര ചെയ്യാവുന്ന ഈ പുതിയ ബസിൽ പുഷ്ബാക് സീറ്റ്, വൈഫൈ സൗകര്യങ്ങളുമുണ്ടാകും. ലോ ഫ്ളോർ ബസുകൾ ഇനി സിറ്റി സർവീസുകൾക്കു മാത്രമായി പരിമിതപ്പെടുത്താനാണു പദ്ധതി. എസി പ്രീമിയം സൂപ്പർ ഫാസ്റ്റിൽ യാത്രാ നിരക്ക് സാധാരണ സൂപ്പർഫാസ്റ്റുകളെക്കാൾ കൂടുതലായിരിക്കും. പ്രധാന ബസ് സ്റ്റാൻഡുകളിൽ മാത്രമായിരിക്കും പുതിയ ബസുകൾ കയറുക. 10 രൂപ അധികം നൽകി ബുക്ക് ചെയ്യുന്നവർക്ക് സ്റ്റോപ്പില്ലാത്തിടത്തുനിന്നും ഈ ബസിൽ കയറാം. കയറുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ ബുക്കിങ് സമയത്തുതന്നെ നൽകണമെന്നു മാത്രം.

കെഎസ്ആർടിസിയുടെ ഫ്ളീറ്റിലെ ഏറ്റവും പുതിയ ഈ വിഭാഗത്തിൽ ആദ്യ ഘട്ടത്തിൽ 48 ബസുകൾക്കാണ് ടാറ്റാ, ലെയ്‌ലൻഡ് കമ്പനികൾക്കു കരാർ നൽകുന്നത്. 220 ബസുകളാണു വാങ്ങാൻ ഉദ്ദേശിക്കുന്നത്. വില 38 ലക്ഷം രൂപ വരെയാണ് ഈ ബസുകളിലെ വില.

Legal permission needed