KSRTC ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ഇനി ലളിതം; ആപ്പും സൈറ്റും പരിഷ്‌ക്കരിച്ചു

ksrtc online ticket booking app website trip updates

തിരുവനന്തപുരം. വെബ്സൈറ്റ്, ആപ്പ് മുഖേനയുള്ള KSRTC ഓൺലൈൻ ടിക്കറ്റിങ് സംവിധാനം പരിഷ്ക്കരിച്ചു. കൂടുതൽ ലളിതവും യൂസർ ഫ്രണ്ട്ലിയുമായാണ് Ente KSRTC NEO OPRS ആപ്പും www.onlineksrtcswift.com വെബ്സൈറ്റും പുതുക്കിയിരിക്കുന്നത്. ഇനി ടിക്കറ്റ് ബുക്കിങ് വേഗത്തിൽ ചെയ്യാം. ഉപഭോക്താവിന് അനായാസം നേവിഗേറ്റ് ചെയ്യാവുന്ന രീതിയിലാണ് പുതിയ ഡിസൈൻ. യാത്രാ തീയതി തിരഞ്ഞെടുക്കുന്നത് കൂടുതൽ ലളിതമാക്കി. ട്രിപ്പ് കോഡ്, സമയം, സീറ്റ് ലഭ്യത, ബസ് തരം, നിരക്ക് എന്നിവ വേഗത്തില്‍ കണ്ടെത്താം.

യാത്രക്കാർക്ക് ബസിൽ കയറാവുന്ന സ്ഥലങ്ങൾ, ഇറങ്ങാവുന്ന സ്ഥലങ്ങൾ, ബസ് കടന്നു പോകുന്ന നഗരങ്ങൾ തുടങ്ങി യാത്രാ വിവരങ്ങൾ വേഗത്തിൽ കണ്ടെത്താം. ടിക്കറ്റ് കാൻസൽ ചെയ്യുന്ന പ്രക്രിയയും ലളിതമാക്കി. യുപിഐ മുഖേന പണമടക്കാനും കഴിയും.

Legal permission needed