തിരുവനന്തപുരം. കഴിഞ്ഞ മൂന്ന് വര്‍ഷമായി കെഎസ്ആര്‍ടിസി (KSRTC) നടപ്പിലാക്കിവരുന്ന വിവിധ പരിഷ്‌കരണങ്ങള്‍ക്ക് രാജ്യാന്തര അംഗീകാരം. ബെല്‍ജിയം ആസ്ഥാനമായ ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് (UITP) ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. ബാഴ്‌സെലോനയില്‍ നടന്ന യുഐടിപി പൊതുഗതാഗത ഉച്ചകോടിയില്‍ പുരസ്‌കാരം കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ സ്വീകരിച്ചു. കെഎസ്ആര്‍ടിസിക്കൊപ്പം ജപാന്‍, ചൈന, ഇന്തൊനിസ്യ എന്നീ രാജ്യങ്ങളിലെ പൊതുഗതാഗത കമ്പനികള്‍ക്കും പുരസ്‌കാരങ്ങള്‍ ലഭിച്ചു.
ഇന്നലെ നടന്ന പൊതുഗതാഗത രംഗത്തെ ഊര്‍ജ പരിവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പാനലിസ്റ്റായും ബിജു പ്രഭാകര്‍ സംസാരിച്ചു. ആഗോള തലത്തില്‍ പൊതുഗതാഗത സംവിധാനങ്ങളെ ഒരു കുടയ്ക്കു കീഴില്‍ ഏകോപിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഏജന്‍സിയാണ് യുഐടിപി.
Salary കൊടുക്കാതെയും പാർട്ട് പാർട്ടായി കൊടുത്തും ജീവനക്കാരെ ദ്രോഹിക്കുന്നതിനു നാട്ടിലെ ജനങ്ങളുടെ പൈസക്കൊടുത്തു പോയി വാങ്ങാൻ തോന്നിയല്ലോ സാറേ