തിരുവനന്തപുരം. യാത്രക്കാരുടെ വർധന കണക്കിലെടുത്ത് എല്ലാ ഞായറാഴ്ചകളിലും ദക്ഷിണ റെയിൽവെ കൊച്ചുവേളിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് ആരംഭിച്ചു. കൊച്ചുവേളി–ബെംഗളൂരു എസ്എംവിടി സ്പെഷൽ (06211) ഞായറാഴ്ചകളിൽ വൈകിട്ട് അഞ്ചു മണിക്ക് കൊച്ചുവേളിയിൽ നിന്നു പുറപ്പെട്ടു തിങ്കൾ രാവിലെ 10ന് ബെംഗളൂരുവിലെത്തും. ആദ്യ യാത്ര ഇന്ന് വൈകീട്ട്.
കൊല്ലം, കായംകുളം (വൈകിട്ട് 6.33), മാവേലിക്കര, ചെങ്ങന്നൂർ (6.55), തിരുവല്ല (7.06), ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ധർമ്മപുരി, ഹൊസൂർ എന്നിവയാണ് സ്റ്റോപ്പുകൾ. തിരിച്ചുള്ള ബെംഗളൂരു – കൊച്ചുവേളി എസ്എംവിടി സ്പെഷൽ (06212) തിങ്കളാഴ്ചകളിൽ ഉച്ചയ്ക്ക് ഒരു മണിക്ക് ബെംഗളൂരുവിൽ നിന്നു പുറപ്പെട്ടു ചൊവ്വ രാവിലെ 6.50ന് കൊച്ചുവേളിയിലെത്തും.
രണ്ട് റ്റു ടിയർ എസി, ആറ് ത്രീ ടിയർ എസി, ആറ് സ്ലീപ്പർ, മൂന്ന് ജനറൽ സെക്കൻഡ് എന്നിങ്ങനെ ആകെ 17 കോച്ചുകളാണ് ഈ ട്രെയ്നിനുള്ളത്. ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
Also Read മൈസൂർ – ഹംപി- ഗോവ: കേരളത്തിൽ നിന്ന് IRCTCയുടെ കിടിലൻ ടൂർ
കൂടാതെ തിങ്കളാഴ്ചകളിൽ കൊച്ചുവേളിയിൽ നിന്ന് മംഗളൂരുവിലേക്കും സ്പെഷൽ ട്രെയിൻ സർവീസ് ഉണ്ട്. കൊച്ചുവേളി–മംഗളൂരു അൺറിസർവ്ഡ് സ്പെഷൽ (06649) രാത്രി 9.25ന് കൊച്ചുവേളിയിൽ നിന്നു പുറപ്പെട്ടു ചൊവ്വ രാവിലെ 9.15ന് മംഗളൂരു ജങ്ഷനിലെത്തും. കൊല്ലം, കായംകുളം (രാത്രി 11.04), ആലപ്പുഴ, എറണാകുളം, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിളാണ് സ്റ്റോപ്പുകൾ. തിരികെയുള്ള ട്രെയിൻ (06650) ചൊവ്വാഴ്ച രാത്രി 9.10ന് മംഗളൂരു ജങ്ഷനിൽ നിന്നു പുറപ്പെട്ടു ബുധൻ രാവിലെ 8ന് കൊച്ചുവേളിയിലെത്തും.