മൂന്നാറിലേക്കുള്ള ദേശീയപാത വീതി കൂട്ടുന്നു; പൂര്‍ത്തിയാക്കാൻ രണ്ടു വര്‍ഷം

munnar trip updates

കൊച്ചി. രണ്ടു വര്‍ഷം കൂടി കാത്തിരുന്നാല്‍ കൊച്ചിയില്‍ നിന്ന് മൂന്നാറിലേക്ക് പറ പറക്കാം. ദേശീയപാത 10 മീറ്റര്‍ വീതിയില്‍ നവീകരിക്കുന്നതിന് ആയിരം കോടി രൂപയുടെ കരാറായി. ദേശീയപാത അതോറിറ്റിയും ഇകെകെ ഇന്‍ഫ്രാസ്‌ട്രെക്ചറും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. 910.59 കോടി രൂപയ്ക്കാണ് കരാര്‍. നികുതി ഉള്‍പ്പെടെ 1073.8 കോടി രൂപ ആകെ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ മൂന്നാറിലേക്കുള്ള സഞ്ചാരികള്‍ക്ക് ഏറ്റവും മികച്ച പാതയായി ഇതുമാറും. ഗതാഗതക്കുരുക്കും അപകടസാധ്യതകളും ഒഴിവാകും. കൊച്ചി-ധനുഷ്‌കോടി പാതയില്‍ ബോഡിമെട്ട് – മൂന്നാര്‍ നവീകരണ പദ്ധതി ഉടന്‍ ഉദ്ഘാടനം ചെയ്യും. കൊച്ചി മുതല്‍ മൂന്നാര്‍ വരെ 125 കിലോമീറ്റര്‍ ദൂരമാണ് നവീകരിക്കുന്നത്. ഈ പാതയില്‍ 10 മീറ്റര്‍ വീതി ഉറപ്പാക്കും. ഇതിനായി 110 കിലോമീറ്റര്‍ ദൂരം വീതി കുട്ടേണ്ടി വരും. നേര്യമംഗലത്ത് പുതിയ പാലവും നിര്‍മിക്കും. കൂടാതെ ഈ പാതയിലെ ഒമ്പത് പാലങ്ങളും വീതി കൂട്ടും. നേര്യമംഗംല പാലം കഴിഞ്ഞാല്‍ ഈ പാത വനത്തിലൂടെയാണ് കടന്നു പോകുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ റോഡിന്റെ മനോഹാരിതയും ഡ്രൈവിങ് സുഖവും വര്‍ധിക്കും.

Also Read മൂന്നാറിലേക്ക് തിരക്കില്ലാത്ത ഈ റൂട്ടുകളും പരിഗണിക്കാം

3 thoughts on “മൂന്നാറിലേക്കുള്ള ദേശീയപാത വീതി കൂട്ടുന്നു; പൂര്‍ത്തിയാക്കാൻ രണ്ടു വര്‍ഷം

  1. ഇതൊക്കെ കാടിനോടും വന്ന്യ ജീവികളോടും ഉള്ള ചതിയല്ലേ

  2. ഇത്രയും കാശ് മുടക്കി 10 മീറ്റർ വീതി ! പിന്നെ പറ പറക്കാം. നല്ല തമാശ!

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed