വാഗമണ്‍ മുരുകന്‍ മലയില്‍ ജീപ്പ് സവാരി പുനരാരംഭിച്ചു

vagamon murugan mala trip updates

മറയൂര്‍, കാന്തല്ലൂര്‍, വാഗമണ്‍ എന്നിവിടങ്ങളിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നായ മുരുകന്‍ മലയിലേക്കുള്ള ജീപ്പ് സവാരി പുനരാരംഭിച്ചു. മഴക്കാലത്ത് അപകട സാധ്യത ചൂണ്ടിക്കാട്ടി ഇടുക്കി ജില്ലാ കലക്ടര്‍ കഴിഞ്ഞ മാസം ഇവിടെ ജീപ്പ് സവാരി നിരോധിച്ച് ഉത്തരവിട്ടിരുന്നു. വിനോദ സഞ്ചാരികളും ജീപ്പ് ഡ്രൈവര്‍മാരും ഈ നടപടിയെ ചോദ്യം ചെയ്തിരുന്നു. പാറയുടെ മുകളിലൂടെയുള്ള സാഹസിക ജീപ്പ് യാത്രയ്ക്ക് ദിവസവും നിരവധി പേരാണ് ഇവിടെ എത്തുന്നത്. 50 അടി മുതല്‍ 100 അടി വരെ ഉയരത്തില്‍ പരന്നുകിടക്കുന്ന പാറക്കുന്നിനു മുകളിലേക്കാണ് ജീപ്പുകള്‍ വിനോദ സഞ്ചാരികളേയും ക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്നവരേയും എത്തിക്കുന്നത്. സുരക്ഷിതമായ പാതയില്ലാത്ത ഇവിടെ മതിയായ സുരക്ഷ ഒരുക്കണമെന്ന് ഡ്രൈവര്‍മാരും നാട്ടുകാരും ആവശ്യപ്പെടുന്നുണ്ട്. മുരുകന്‍ മലയിലെ മുനിയറകളും മുരുകന്‍ ക്ഷേത്രവും കാണാനെത്തുന്നവരാണ് അധികപേരും.

വാഗമണില്‍ നിന്ന് രണ്ട് കിലോമീറ്ററാണ് മുരുകന്‍ മലയിലേക്കുള്ള ദൂരം. മറയൂര്‍ പഞ്ചായത്തിലുള്‍പ്പെട്ട ഈ മല പശ്ചിമഘട്ട മലനിരകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന അപൂര്‍വ ഇടം കൂടിയാണ്. ജീപ്പ് ട്രെക്കിങ്ങിനു പുറമെ നടന്നു ഈ മല കയറാം. മുനിമാരുടെ പുരാതന ശവകൂടീരങ്ങളെന്നു പറയപ്പെടുന്ന ധാരാളം മുനിയറകള്‍ ഈ മലയിലുണ്ട്. ഇവയില്‍ പ്രധാന മുനിയറകള്‍ പഞ്ചായത്ത് വേലി കെട്ടി സംരക്ഷിച്ചു പോരുന്നു.

പ്രകൃതിരമണീയമായ ഈ പാറക്കുന്നിന്‍ മുകളിലേക്ക് 400 ജീപ്പുകള്‍ സവാരി നടത്തുന്നുണ്ടെന്നാണ് കണക്ക്. മൂന്ന് വര്‍ഷം മുമ്പ് നൂറില്‍ താഴെ മാത്രമായിരുന്നു ജീപ്പുകളുടെ എണ്ണം. സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെ പലരും ജീപ്പുകള്‍ വാങ്ങി ഉപജീവനമാര്‍ഗമെന്ന രീതിയില്‍ ജീപ്പ് സവാരി ആരംഭിക്കുകയായിരുന്നു. ചില ഡ്രൈവര്‍മാരുടെ അപകടകരമായ ഡ്രൈവിങ്ങിനെതിരേയും ആക്ഷേപമുണ്ട്. ആഴ്ചകള്‍ക്കു മുമ്പ് ജീപ്പ് അപടകത്തില്‍പ്പെട്ട് ഒരു യുവാവ് മരിച്ചിരുന്നു.

Legal permission needed