ഇന്ന് ദേശീയ വിനോദസഞ്ചാര ദിനം

national tourism day tripupdates

ജനുവരി 25 ദേശീയ വിനോദസഞ്ചാര ദിനം (National Tourism Day) ആയി ആചരിക്കുന്നു. ഇന്ത്യയിലെ പ്രകൃതി സൗന്ദര്യം, സാംസ്‌കാരിക വൈവിധ്യം, സമ്പന്നമായ പൈതൃകം എന്നിവയെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് എല്ലാ വര്‍ഷവും ജനുവരി 25ന് ദേശീയ ടൂറിസം ഡേ ആയി ആചരിച്ചു വരുന്നത്. ടൂറിസത്തിന്റെ പ്രാധാന്യവും വിനോദ സഞ്ചാര മേഖല രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് എങ്ങനെ പ്രയോജനം ചെയ്യുന്നുവെന്നും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യുന്നു.

1948ലാണ് ഇന്ത്യ ആദ്യമായി ജനുവരി 25ന് ദേശീയ ടൂറിസം ദിനം ആചരിച്ചു തുടങ്ങിയത്. അന്ന് ഇന്ത്യയിലെ ടൂറിസത്തിന് പ്രാധാന്യമുള്ള സ്ഥലങ്ങളെ പ്രോത്സാഹിപ്പിക്കുകയും അത് കൂടുതല്‍ ജനങ്ങളിലെത്തിക്കുകയുമായിരുന്നു ലക്ഷ്യം.

എല്ലാ വര്‍ഷവും ഓരോ തീമിനെ അടിസ്ഥാനമാക്കിയാണ് ഈ ദിനം ആചരിക്കുന്നത്. ഇത്തവണ ‘സുസ്ഥിര യാത്രകള്‍, അനശ്വര ഓര്‍മകള്‍’ (Sustainable Journeys Timeless Memories) എന്നതാണ് പ്രധാന സന്ദേശം. ഉത്തരവാദിത്ത ടൂറിസവും മനസ്സാന്നിധ്യമുള്ള യാത്രകളും പ്രോത്സാഹിപ്പിക്കുകയാണ് ഈ ആശയത്തിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം ടൂറിസവും ഹരിത നിക്ഷേപവും ആയിരുന്നു തീം.

ടൂറിസം ദിനാചരണത്തോടനുബന്ധിച്ച് ടൂറിസം മന്ത്രാലയവും സംസ്ഥാനങ്ങളിലെ ടൂറിസം വകുപ്പുകളും ടൂറിസം സംരഭങ്ങളും വിവിധ പരിപാടികൾ രാജ്യത്തുടനീളം സംഘടിപ്പിക്കുന്നുണ്ട്.

Legal permission needed