ജന്നത്ത്-ഇ-കശ്മീര്‍: കിടിലൻ യാത്രാ പാക്കേജുമായി IRCTC

ഏതൊരു സഞ്ചാരിയുടെയും വലിയ ആഗ്രഹങ്ങളിലൊന്നായിരിക്കും കാശ്മീർ യാത്ര. അത്തരത്തില്‍ കാശ്മീര്‍ യാത്ര സ്വപ്നം കാണുന്നവര്‍ക്കായി കിടിലന്‍ പാക്കേജുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ആറ് ദിവസം നീണ്ടുനില്‍ക്കുന്ന ഒരു ബഡ്ജറ്റ് പാക്കേജാണ് ഐ ആര്‍ സി ടി സി പ്രഖ്യാപിച്ചിരിക്കുന്നത്. ജന്നത്ത്-ഇ-കശ്മീര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ യാത്ര ഏപ്രില്‍ ഒമ്പതിനാണ് ആരംഭിക്കുക. അങ്ങോട്ടും ഇങ്ങോട്ടുമുള്ള വിമാന ടിക്കറ്റുകളും മറ്റ് യാത്രാ ചെലവുകളും താമസവും ഭക്ഷണവും സൈറ്റ്സീയിങും ഉള്‍ക്കൊള്ളുന്നതാണ് പാക്കേജ്. നാല് ദിവസം ഹോട്ടല്‍ താമസവും ഒരു ദിവസം ഹൗസ് ബോട്ടിലെ താമസവുമാണ് ഒരുക്കുക.

സന്ദര്‍ശന കേന്ദ്രങ്ങള്‍

സോന്‍മാര്‍ഗ്, ഗുല്‍മാര്‍ഗ്, പഹല്‍ഗാം, ദാല്‍ തടാകം എന്നിങ്ങനെ കശ്മീരിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം സന്ദര്‍ശിക്കാനുള്ള അവസരങ്ങളുണ്ടാകും.

ടിക്കറ്റ് നിരക്ക്

യാത്രക്കാര്‍ തിരഞ്ഞെടുക്കുന്ന പാക്കേജുകള്‍ക്കനുസരിച്ച് 41,300 മുതല്‍ 61,000 വരെയാണ് ഒരാള്‍ക്കുള്ള നിരക്ക്. 60,100 രൂപയുള്ള ഒരു ടിക്കറ്റ് രണ്ട് പേര്‍ ചേര്‍ന്നെടുക്കുമ്പോള്‍ അത് ഒരാള്‍ക്ക് 44,900 രൂപയായി കുറയും. മൂന്ന് പേര്‍ ചേര്‍ന്ന് എടുക്കുമ്പോള്‍ അത് 44,000 രൂപയായും കുറയും. 41,300 രൂപയാണ് കുട്ടികള്‍ക്കുള്ള നിരക്ക്. കൂടുതല്‍ വിവരങ്ങളറിയാന്‍ ഐ ആര്‍ സി ടി സി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Legal permission needed