പിഞ്ചോറില്‍ HOT AIR BALLOON സഫാരി തുടങ്ങി; നിരക്ക് അറിയാം

പഞ്ച്കുല. ഹിമാചല്‍ പ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഹരിയാനയിലെ അതിവേഗം വികസിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമായ പിഞ്ചോറില്‍ HOT AIR BALLOON സഫാരിക്ക് തുടക്കമായി. ഹരിയാന ടൂറിസം വകുപ്പും സ്വകാര്യ കമ്പനിയും ചേര്‍ന്നാണ് സാഹസിക ആകാശ റൈഡ് ആരംഭിച്ചത്. ഉദ്ഘാടന പറക്കലിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും പങ്കെടുത്തു. ഹിമാചല്‍ പ്രദേശിലേക്കുള്ള കവാടമായ പിഞ്ചോര്‍-കല്‍ക്ക മേഖല വലിയ ടൂറിസം സാധ്യതയുള്ള പ്രദേശമാണ്. ഇവിടെ ടൂറിസം വികസനത്തിനായി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നുണ്ട്.

ഹോട്ട് എയര്‍ ബലൂണില്‍ റൈഡ് ചെയ്യാന്‍ ഒരാള്‍ക്ക് 13,000 രൂപയാണ് നിരക്ക്. ഈ പദ്ധതിക്കായി സ്വകാര്യ കമ്പനിക്ക് രണ്ടു വര്‍ഷത്തേക്ക് 72 ലക്ഷം രൂപയുടെ ഗ്രാന്റും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. 10,000 ഏക്കര്‍ വിശാലമായ ലോകത്തെ ഏറ്റവും വലിയ ജംഗിള്‍ സഫാരി പദ്ധതി നിര്‍മാണം പുരോഗമിക്കുന്നുണ്ട്. ഗുരുഗ്രാം, നൂഹ് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ആരവല്ലി പര്‍വ്വത നിരകളിലാണ് ഈ വന്‍കിട പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. മോര്‍ണി ഹില്‍സില്‍ ഇക്കോ ടൂറിസം വികസിപ്പിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി മൗണ്ടന്‍ ബൈക്കിങ് ട്രാക്കുകള്‍, ട്രെക്കിങ് എന്നിവയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

Legal permission needed