ഉഡുപ്പി. കനത്ത മഴ തുടരുന്നതിനാല്‍ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് അഗുംബെ (Agumbe) ഘട്ടില്‍ ഭാരമുള്ള വാഹനങ്ങള്‍ക്ക് സഞ്ചാര വിലക്കേര്‍പ്പെടുത്തി. വ്യാഴാഴ്ച മുതല്‍ ഹെവി വാഹനങ്ങളെ കടത്തിവിടില്ലെന്ന് ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ വിദ്യാകുമാരി അറിയിച്ചു. സെപ്തംബര്‍ 15 വരെയാണ് വിലക്ക്.
ഈ പാതയില്‍ നേരിയ വിള്ളലുകള്‍ കണ്ടതിനെ തുടര്‍ന്നാണ് ഹെവി വാഹനങ്ങള്‍ക്ക് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തിയത്. ശക്തമായ മഴയുള്ളതിനാല്‍ മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യതയുണ്ട്. തീര്‍ത്ഥഹള്ളി-അഗുംബെ-ശൃംഗേരി-മാലഘട്ട-കാര്‍ക്കള-ഉഡുപ്പി റൂട്ടില്‍ ഹെവി വാഹനങ്ങള്‍ക്ക് സഞ്ചരിക്കാമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.