പത്തനംതിട്ട. കർക്കടക മാസത്തിൽ ജില്ലയിലെ ആറ് ഡിപ്പോകളിൽ നിന്ന് നാലമ്പല ദർശന തീർത്ഥാടന യാത്രകളുമായി KSRTC ബജറ്റ് ടൂറിസം സെൽ. ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെയാണ് യാത്രകൾ. പത്തനംതിട്ട, തിരുവല്ല, അടൂർ, പന്തളം, റാന്നി, കോന്നി ഡിപ്പോകളിൽ നിന്നാണ് സർവീസുകൾ. പാലാ രാമപുരത്തുള്ള ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ സ്വാമിക്ഷേത്രം, അമനകര ഭരതസ്വാമിക്ഷേത്രം, മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ ഉൾപ്പെടുത്തിയാണ് യാത്ര.
കൂടാതെ തൃശൂർ ജില്ലയിലെ തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണക്ഷേത്രം, പായമ്മൽ ശത്രുഘ്നക്ഷേത്രം എന്നിവിടങ്ങളിലേക്കും യാത്ര സംഘടിപ്പിക്കുന്നുണ്ട്. കർക്കിടകവാവിന് ബലിതർപ്പണം നടത്താൻ തിരുനെല്ലി, വർക്കല, തിരുനാവായ എന്നിവിടങ്ങളിലേക്കും പ്രത്യേക ട്രിപ്പുകൾ സംഘടിപ്പിക്കുന്നുണ്ട്.
പാറശ്ശാലയിൽ നിന്നുള്ള നാലമ്പല യാത്രകൾ
കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ പാറശ്ശാല ഡിപ്പോയും നാലമ്പല ദർശന യാത്ര സംഘടിപ്പിക്കുന്നുണ്ട്. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍ മാണിക്യ ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശ്രീ ശത്രുഘ്ന ക്ഷേത്രം എന്നീ നാലമ്പലങ്ങളിലേക്കാണ് പാറശ്ശാലയിൽ നിന്നുള്ള യാത്രകൾ. ജൂലൈ 29, 30 തീയതികളിലാണ് ട്രിപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. 1,420 രൂപയാണ് നിരക്ക്. ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
9633115545, 9446450725 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ശ്രീരാമന്റെയും മൂന്നു സഹോദരന്മാരുടേയും (ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ) നാമധേയത്തിലുള്ള നാലുക്ഷേത്രങ്ങളാണ് നാലമ്പലം എന്നറിയപ്പെടുന്നത്. കർക്കടകമാസത്തിൽ ഇവ ഒരേ ദിവസം ദർശിയ്ക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു.
Muchas gracias. ?Como puedo iniciar sesion?
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?
Thanks for sharing. I read many of your blog posts, cool, your blog is very good.