കനത്ത മഴ: ജില്ലാ, താലൂക്ക് തലങ്ങളില്‍ എമര്‍ജന്‍സി സെന്ററുകള്‍, NDRF സജ്ജം

തിരുവനന്തപുരം. അടുത്ത ദിവസങ്ങളിലും തുടരാന്‍ സാധ്യതയുള്ള മഴയുടെ തീവ്രത കണക്കിലെടുത്ത് ജില്ലാ, താലൂക്ക് തല എമര്‍ജന്‍സി കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ദേശീയ ദുരന്ത പ്രതികരണ സേനയേയും (NDRF) വിവിധ വകുപ്പു പ്രതിനിധികളേയും ഉള്‍പ്പെടുത്തി സംസ്ഥാന എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു.

വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ എന്‍ഡിആര്‍എഫിന്റെ ഏഴു സംഘങ്ങളെ സജ്ജരാക്കി നിര്‍ത്തിയിട്ടുണ്ട്.

അതി തീവ്രമഴ സാധ്യത നിലനില്‍ക്കുന്ന ഇടുക്കി, കണ്ണൂര്‍ ജി്ല്ലകളില്‍ ചൊവ്വാഴ്ച റെഡ് അലര്‍ട്ടാണ്. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഇന്ന് വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Legal permission needed