കൂനൂരിലെ ഫ്രൂട്ട്‌സ് ഷോ സമാപിച്ചു; നീലഗിരി സമ്മര്‍ ഫെസ്റ്റിവലിന് അവസാനമായി

ഗൂഡല്ലൂര്‍. നീലഗിരി വസന്തോത്സവത്തിന്റെ (Nilgiris Summer Festival) ഭാഗമായുള്ള അവസാന മേളയായ കനൂരിലെ പഴവര്‍ഗ പ്രദര്‍ശനം അവസാനിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ കുനൂരിലെ സിംസ് പാര്‍ക്കിലായിരുന്നു 63ാമത് പഴവര്‍ഗ പ്രദര്‍ശനം. ഇതോടെ ഈ വര്‍ഷത്തെ നീലഗിരി സമ്മര്‍ ഫെസ്റ്റിവല്‍ സമാപിച്ചു. ഫ്രൂട്ട്‌സ് ഷോ കാണാന്‍ രണ്ടു ദിവസത്തിനിടെ 22,016 വിനോദ സഞ്ചാരികളാണ് എത്തിയത്.

തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ നിന്നുള്ള പഴവര്‍ഗങ്ങളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. 1.2 ടണ്‍ കൈതച്ചക്കകള്‍ ഉപയോഗിച്ച് നിര്‍മിച്ച ഭീമന്‍ കൈതച്ച രൂപമായിരുന്നു ഇത്തവണ മേളയിലെ മുഖ്യ ആകര്‍ഷണം. വിവിധയിനം മുന്തിരികള്‍ കൊണ്ട് നിര്‍മിച്ച മലയണ്ണാന്‍, പഴങ്ങള്‍ക്കൊണ്ട് നിര്‍മിച്ച ഭീമന്‍ പഴക്കുട്ട, മണ്ണിര എന്നിവയും പ്രധാന കാഴ്ചകളായിരുന്നു. പഴങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച വിവിധ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും മേളയില്‍ നടന്നു.

Also Read ഊട്ടിയിൽ അധികമാരും എത്താത്ത അഞ്ച് വിനോദ സഞ്ചാര കേന്ദ്രങ്ങളിതാ

മേളയില്‍ മികച്ച പഴത്തോട്ടവും പ്രദര്‍ശന മാതൃകകളും ഒരുക്കിയവര്‍ക്കായി 113 സമ്മാനങ്ങള്‍ വിതരണം ചെയ്തു. പഴ മേളയില്‍ ഭീമന്‍ രൂപങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച പഴങ്ങളെല്ലാം വിവിധ പഴ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനായി ഉപയോഗിക്കും. ഓറഞ്ച്, ആപ്പിള്‍, മാങ്ങ തുടങ്ങിയവ പുനരുപയോഗിക്കും. പഴങ്ങളൊന്നും പാഴാകാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ഹോട്ടികള്‍ചര്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed