Andaman Islands: മനുഷ്യരില്ലാത്ത ഈ ദ്വീപ് വിനോദ സഞ്ചാരികള്‍ക്കായി തുറക്കുന്നു

ദ്വീപുകളും ചെറുദ്വീപുകളും തുരുത്തുകളുമായി 836 ദ്വീപുകളുടെ സമൂഹമാണ് ആന്തമാന്‍ (Andaman Islands) നിക്കോബാര്‍. ഇവയില്‍ വെറും 31 ദ്വീപുകളില്‍ മാത്രമാണ് മനുഷ്യവാസമുള്ളത്. ബാക്കി ദ്വീപുകളിലെല്ലാം കൊടുംവനങ്ങളോ പാറക്കെട്ടുകളോ തെങ്ങിന്‍തോപ്പുകളോ അവിടങ്ങളിലെ ജീവജാലങ്ങളോ മാത്രമെ ഉള്ളൂ. ഇവയില്‍ ഒരു ദ്വീപാണ് തെങ്ങുകള്‍ തിങ്ങി നിറഞ്ഞ എവ്സ് ഐലന്‍ഡ് (Aves Island). പുറത്ത് നിന്നെത്തുന്നവര്‍ക്ക് താമസ സൗകര്യമോ മറ്റു സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ ഇവിടേക്ക് വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ആന്തമാനിലെ മൂന്ന് ജില്ലകളിലൊന്നാണ് നോര്‍ത്ത് ആന്റ് മിഡില്‍ ആന്തമാനിലാണ് അവെസ് ദ്വീപ്.

ഈ ദ്വീപില്‍ പഞ്ച നക്ഷത്ര ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ആന്തമാന്‍ ഭരണകൂടം. ഈ വിശാല റിസോര്‍ട്ട് സ്വാകാര്യ പങ്കാളിത്തത്തോടെയാണ് പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. രണ്ടു കിലോമീറ്റര്‍ ദൂരമുള്ള മനോഹര വെള്ളമണല്‍ തീരം, കാടുകള്‍, നിരയായി നില്‍ക്കുന്ന തെങ്ങിന്‍ തോപ്പുകള്‍, സജീവവും നിര്‍ജീവവുമായി അതിമനോഹര പവിഴപ്പുറ്റുകള്‍ തുടങ്ങി സഞ്ചാരികള്‍ക്കായി ഒട്ടേറെ വിഭവങ്ങള്‍ ഇവിടെ മനുഷ്യരുടെ കരസ്പര്‍ശമേല്‍ക്കാതെ നിലനില്‍ക്കുന്നുണ്ട്.

ചെറിയ ട്രെക്കിങുമെല്ലാം ഉള്‍പ്പെടുന്ന വിനോദ സഞ്ചാര പദ്ധതിയാണ് ഇവിടെ ആവിഷ്‌ക്കരിക്കുന്നത്. ദ്വീപിന്റെ തെക്കേഅറ്റത്ത് ഒരു ലൈറ്റ് ഹൗസും ഉണ്ട്. ഈ ദ്വീപില്‍ ഭരണകൂടത്തിന്റെ കൈവശമുള്ള 2.75 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്കായി കണ്ടുവച്ചിരിക്കുന്നത്. 36 കോടി രൂപ ചെലവില്‍ 50 മുറികളുള്ള ഫൈവ് സ്റ്റാര്‍ ഇക്കോ ടൂറിസം റിസോര്‍ട്ട് നിര്‍മ്മിക്കാനാണു പദ്ധതി.

ഷോപ്പിങ് കേന്ദ്രങ്ങള്‍, ഗെയിം ഫിഷിങ്, സ്‌കൂബ ഡൈവിങ്, നേച്വര്‍ കാമ്പിങ്, ഫോറസ്റ്റ് ട്രെക്കിങ്, വെല്‍നെസ് സെന്റര്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി ഒരുക്കും. ഈ (andaman tourism) പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്‍നിര ഹോസ്പിറ്റാലിറ്റി കമ്പനികള്‍ മുന്നോട്ടു വന്നിട്ടുണ്ടെന്ന് അന്തമാന്‍ ഭരണകൂടം പറയുന്നു.

Legal permission needed