കൊച്ചി. ഇന്ത്യയുടെ റിപബ്ലിക് ദിനം (Republic Day) പ്രമാണിച്ച് AIR INDIA EXPRESS ടിക്കറ്റ് നിരക്കുകളില്‍ 26 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ജനുവരി 31 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഈ ഇളവ് ലഭിക്കുക. ഏപ്രില്‍ 30 വരെയുള്ള ആഭ്യന്തര, രാജ്യാന്തര യാത്രകള്‍ക്ക് നാലു ദിവസത്തിനകം ടിക്കറ്റ് ബുക്ക് ചെയ്താല്‍ ഈ ഇളവ് സ്വന്തമാക്കാം.
ഇതു കൂടാതെ വിരമിച്ചവര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സൈനികര്‍ക്കും അവരുടെ ആശ്രിതര്‍ക്കും റിപബ്ലിക് ദിനത്തില്‍ ബുക്ക് ചെയ്യുന്ന ആഭ്യന്തര യാത്രാ ടിക്കറ്റുകളില്‍ 50 ശമതാനം ഇളവ് നല്‍കും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഇളവ് ലഭിക്കുക. ഭക്ഷണം, സീറ്റ്, എക്‌സ്പ്രസ് അഹെഡ് എന്നീ സേവനങ്ങളിലും ഇളവുണ്ട്.
ന്യൂപാസ് ലോയല്‍റ്റി പ്രോഗ്രാമിന്റെ ഭാഗമായി ഹൈഫ്‌ളയര്‍, ജെറ്റ്‌സെറ്റര്‍ വിഭാഗത്തിലുള്‍പ്പെട്ട യാത്രക്കാര്‍ക്ക് എക്പ്രസ് അഹെഡ് മുന്‍ഗണനാ സേവനങ്ങളും ലഭിക്കും. ടാറ്റ ന്യുപാസ് അംഗങ്ങള്‍ക്ക് ഭക്ഷണം, സീറ്റ്, ബാഗേജ്, ട്രാന്‍സ്ഫര്‍, കാന്‍സലേഷന്‍ എന്നിവയ്ക്കുള്ള നിരക്ക് ഇളവുകളും പുറമെ 8 ന്യുകോയിന്‍സും കോംപ്ലിമെന്ററി ആയി ലഭിക്കും. ലോയല്‍റ്റി പ്രോഗ്രാമില്‍ ഉള്‍പ്പെടാത്ത വിദ്യാര്‍ത്ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, ചെറുകിട-ഇടത്തരം സംരംഭകര്‍, സായുധ സേനാംഗങ്ങള്‍ എന്നിവര്‍ക്കും ടിക്കറ്റ് ബുക്കിങ്ങിന് പ്രത്യേക നിരക്കിളവുകള്‍ ലഭിക്കും.