പനമരം. വയനാട്ടിൽ ആഴക്കടൽ വിസ്മയക്കാഴ്ചകളുമായി ഓഷ്യാനോസ് അണ്ടർ വാട്ടർ ടണൽ എക്സ്പോക്ക് തുടക്കമായി. പനമരം ആര്യന്നൂർ വയലിലാണ്തു എക്സ്പോ ഒരുക്കിയിരിക്കുന്നത്. മേയ് 14 വരെയാണ് പ്രദർശനമുണ്ടാകും. 200 അടിനീളത്തിൽ നിർമിച്ച ചലിക്കുന്ന പോർട്ടബ്ൾ ടണലിൽ കടലിന്റെ അടിത്തട്ടിലെ അദ്ഭുതക്കാഴ്ചകളാണ് ആവിഷ്കരിച്ചിരിക്കുന്നത്.
നീരാളി, വിവിധ വർണങ്ങളിലുള്ള കടൽപ്പാമ്പുകൾ, പുഷ്പങ്ങളെ പോലെ തോന്നിക്കുന്ന ഫ്ളഡ്ജ് ഇനത്തിൽപ്പെട്ട മത്സ്യങ്ങൾ, ഓസ്ട്രേലിയയിൽ മാത്രം കണ്ടുവരുന്ന അപൂർവ തെരണ്ടി-സ്രാവ് തുടങ്ങിയവ പ്രദർശനത്തിലെ വിസ്മയക്കാഴ്ചകളാവും. ഉച്ചക്ക് രണ്ട് മുതൽ രാത്രി ഒമ്പത് വരെയാണ് പ്രവേശനം. അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി ഒമ്പത് വരെയും പ്രവേശനം നൽകും. മുതിർന്നവർക്ക് 100 രൂപയും ഒമ്പത് വയസ്സുവരെയുള്ള കുട്ടികൾക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഓഷ്യാനോസിന്റെ പതിനൊന്നാമത്തെ പ്രദർശനമാണ് പനമരം ആര്യന്നൂർ വയലിൽ ആരംഭിച്ചത്. ഫോൺ: 9061555508.