തിരുവനന്തപുരം. സ്വകാര്യ ബസുകളിൽ നിന്നും KSRTC തിരിച്ചുപിടിച്ച ദീർഘ ദൂര സർവീസുകൾക്ക് വൻ നിരക്ക് ഇളവ് പ്രഖ്യാപിച്ച് ആളെ കൂട്ടാൻ കെഎസ്ആർടിസി നീക്കം. 140 കിലോമീറ്ററിലധികം ദൂരമുള്ള സർവീസുകൾക്ക് 30 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 233 സർവീസുകളാണ് സ്വകാര്യ ബസുകളിൽ നിന്നും നിയമ നടപടികളിലൂടെ പിടിച്ചെടുത്തത്. ഈ റൂട്ടുകളിൽ കെഎസ്ആർടിസി പുതിയ ടേക്ക് ഓവർ സർവീസുകൾ ആരംഭിച്ചതിനു പിന്നാലെ കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയ സ്വകാര്യ ബസുടമകൾ സർവീസ് പുനരാരംഭിച്ചത് കടുത്ത മത്സരത്തിനിടയാക്കി. ഈ സാഹചര്യത്തിലാണ് യാത്രക്കാരെ ആകർഷിക്കാൻ കെഎസ്ആർടിസ് നിരക്കിൽ വൻ ഇളവ് പ്രഖ്യാപിച്ചത്.
കെ എസ് എസ് ആർ ടി സി ഓപ്പറേറ്റ് ചെയ്തു വരുന്ന പുതിയ ദീർഘ ദൂര സർവീസുകൾക്കൊപ്പം എല്ലാ നിയമങ്ങളും ലംഘിച്ച് അനധികൃതമായി സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നനതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് കെഎസ്ആർടിസി പറയുന്നു. ഇത്തരം സർവ്വീസുകൾ യാതൊരു അംഗീകൃത ടിക്കറ്റ് നിരക്കുകളും പാലിക്കാതെ അനധികൃതമായി കെ എസ് എസ് ആർ ടി ബസുകൾക്ക് മുൻപായി സർവീസ് നടത്തുന്നത് കനത്ത നഷ്ടമാണ് വരുത്തുന്നതായാണ് കെ എസ് ആർ ടി സി വാദം.
സ്വകാര്യ ബസുകളുടെ ദീർഘദൂര സർവീസ് അനുമതി റദ്ദാക്കിയത് മാർച്ച് ഒന്നിനാണ് പ്രാബല്യത്തിൽ വന്നത്. ഇതിനെതിരെ പിന്നീട് സ്വകാര്യ ബസുടമകൾ കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തതാണ് കെഎസ്ആർടിസിക്ക് വിനയായത്.
കൂടുതൽ വിവരങ്ങൾക്ക്:
ടോൾ ഫ്രീ നമ്പർ 18005994011
കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്ലൈൻ – 0471-2463799