കൊച്ചി. കുറഞ്ഞ ചെലവില്‍ വിമാനയാത്രയ്ക്ക് മിന്നല്‍ ടിക്കറ്റ് വില്‍പ്പനയുമായി Air India Express. സെപ്തംബര്‍ 30 വരെയുള്ള യാത്രകള്‍ക്കായി ഇന്നും നാളെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഇളവുകള്‍. 883 രൂപ മുതലാണ് നിരക്ക് ആരംഭിക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും എക്‌സ്പ്രസ് ലൈറ്റ് ടിക്കറ്റുകള്‍ ലഭിക്കുക. മറ്റു ബുക്കിങ് ചാനലുകള്‍ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകളുടെ നിരക്ക് 1096 രൂപയിലാണ് ആരംഭിക്കുന്നത്.
വെബ്‌സൈറ്റില്‍ ബുക്ക് ചെയ്ത്, ചെക്ക്-ഇന്‍ ലഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് വീണ്ടും ഇളുവകള്‍ ലഭിക്കും. എക്‌സ്പ്രസ് ലൈറ്റ് ടിക്കറ്റുകളില്‍ 3 കിലോ അധിക കാബിന്‍ ബാഗേജ് സൗജന്യമായി ലഭിക്കും. അധിക ലഗേജ് ഉള്ളവര്‍ക്ക് രാജ്യാന്തര യാത്രകള്‍ക്ക് ചെക്ക്-ഇന്‍ ബാഗേജ് 20 കിലോയ്ക്ക് 1300 രൂപയും ആഭ്യന്തര യാത്രകള്‍ക്ക് 15 കിലോ ചെക്ക് ഇന്‍ ഇന്‍ ബാഗേജിന് 1000 രൂപയുമാണ് നിരക്ക്.
കൂടാതെ വെബ്‌സൈറ്റ് മുഖേന ടിക്കറ്റെടുക്കുന്നവര്‍ക്ക് ലോയല്‍റ്റി പോയിന്റുകളും 100 രൂപ മുതല്‍ 400 രൂപ വരെ പ്രത്യേക ഇളവും ലഭിക്കും. ബിസിനസ് ക്ലാസിനു തുല്യമായ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ എക്പ്രസ് ബിസ്, പ്രൈം സീറ്റുകള്‍ 50 ശതമാനം കിഴിവിലും ലഭിക്കും. ഗോര്‍മേര്‍ വിഭവങ്ങള്‍ക്ക് 25 ശതമാനവും പാനീയങ്ങള്‍ക്ക് 33 ശതമാനവും ഇളവുമുണ്ട്. കൂടാതെ മുതിര്‍ന്ന പൗരര്‍, വിദ്യാര്‍ത്ഥികല്‍, ചെറുകിട സംരംഭകര്‍, ഡോക്ടര്‍, നഴ്‌സ്, സേനാംഗങ്ങള്‍ എന്നിവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും പ്രത്യേക ടിക്കറ്റ് ഇളവുകളുമുണ്ട്.