കൊച്ചി. ലക്ഷദ്വീപ് ഭരണകൂടത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ താമസ ബുക്കിങ് ജൂണ്‍ 1 മുതല്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലായിരിക്കും. ഓണ്‍ലൈന്‍ ബുക്കിങ് മാത്രമെ സ്വീകരിക്കൂവെന്ന് ലക്ഷദ്വീപ് ടൂറിസം ഡെവലപ്മെന്റ് കോര്പറേഷന് അറിയിച്ചു. ജൂണില്‍ മുറി ബുക്ക് ചെയ്തവര്‍ ഓണ്‍ലൈനായി പണം അടച്ച് മുറി ഉറപ്പാക്കണം. അല്ലാത്ത പക്ഷം ബുക്കിങ് റദ്ദാക്കപ്പെടുമെന്നും കോര്പറേഷന് അറിയിച്ചു.
ഗസ്റ്റ് ഹൗസ് മാനേജ്മെന്റ് സിസ്റ്റം വെബ്സൈറ്റ് (lghms.utl.gov.in) മുഖേനയാണ് ബുക്കിങ് സ്വീകരിക്കുക. ഓണ്‍ലൈന്‍ ബുക്കിങ് ചെയ്തവര്‍ ചെക്ക് ഇന്‍ സമയത്ത് തിരിച്ചറിയല്‍ രേഖ സമര്‍പ്പിക്കണം. കേരളത്തിൽ കൊച്ചിയിലും കോഴിക്കോട്ടുമാണ് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസുകൾ ഉള്ളത്. കവരത്തി, അഗത്തി ദ്വീപുകളിലും ഗസ്റ്റ് ഹൗസുകളുണ്ട്. ഡോർമിറ്ററി, ഡീലക്സ്, എ.സി, സ്വീറ്റ് മുറികൾ ലഭ്യമാണ്.