മലയാളിയുടെ പുതിയ വിമാന കമ്പനി ഫ്‌ളൈ 91 പരീക്ഷണപ്പറക്കല്‍ നടത്തി

fly 91 trip updates

മുംബൈ. എയര്‍ലൈന്‍ ബിസിനസ് രംഗത്തെ പ്രമുഖനായ തൃശൂര്‍ സ്വദേശി മനോജ് ചാക്കോയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പുതിയ വിമാന കമ്പനി ഫ്‌ളൈ 91 എയര്‍ലൈന്‍സിന്റെ ആദ്യ വിമാനം പരീക്ഷണപ്പറക്കല്‍ നടത്തി. സര്‍വീസ് നടത്തുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതി ലഭിക്കുന്നതിന്റെ അന്തിമഘട്ട നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ജല്‍ഗാവ്, സിന്ധുദുര്‍ഗ്, നന്ദെഡ്, അഗത്തി, ഹൈദരാബാദ്, ഗോവ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ കമ്പനിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനു മുമ്പായി ഏതാനും കടമ്പകള്‍ കൂടി കടക്കാനുണ്ട്. ഇതിന്റെ ഭാഗമായിരുന്നു പരീക്ഷണപ്പറക്കല്‍.

ഗോവയാണ് കമ്പനിയുടെ ആസ്ഥാനം. രാജ്യത്തെ ചെറു നഗരങ്ങളെ ബന്ധിപ്പിച്ച് സര്‍വീസ് നടത്താനാണ് Fly 91 പദ്ധതി. ഉഡാന്‍ പദ്ധതിയുടെ ചുവട് പിടിച്ചാണ് സര്‍വീസ് നടത്തുക. കേരളത്തിലേക്കുള്ള സര്‍വീസും കമ്പനിയുടെ പരിഗണനയിലുണ്ട്. ചെറു വിമാനങ്ങളുപയോഗിച്ച് ഹ്രസ്വ ദൂര ആഭ്യന്തര സര്‍വീസുകള്‍ മാത്രമെ ഫ്‌ളൈ 91 നടത്തൂ. ഇന്ത്യയിലെ വിമാനയാത്രക്കാരില്‍ 30 ശതമാനവും ചെറു നഗരങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ്. ഈ വിപണിയാണ് ഫ്‌ളൈ 91 പ്രധാനമായും ലക്ഷ്യമിടുന്നത്.

Legal permission needed