ഷാര്‍ജയില്‍ NEW YEAR ആഘോഷങ്ങള്‍ പാടില്ലെന്ന് പൊലീസ്; കാരണമിതാണ്

ഷാര്‍ജ. ഇത്തവണ വെടിക്കെട്ട് ഉള്‍പ്പെടെയുള്ള എല്ലാ NEW YEAR രാവ് ആഘോഷങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് ഷാര്‍ജ പൊലീസ്. വ്യക്തികളും സ്ഥാപനങ്ങളും സഹകരിക്കണമെന്നും ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ പാടില്ലെന്ന നിര്‍ദേശം അംഗീകരിക്കണമെന്നും പൊലീസ് അറിയിച്ചു. ലംഘനം കണ്ടെത്തിയാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്.

ഇസ്രായീലി അധിനിവേശ സേനയുടെ അക്രമണം നേരിടുന്ന ഗസയിലെ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യമായാണ് ഇത്തവ ഷാര്‍ജയില്‍ പുതുവത്സരാഘോഷങ്ങള്‍ വേണ്ടെന്നുവച്ചത്.

ഷാര്‍ജയിലെ മറ്റു ഉത്സവങ്ങളും ആഘോഷങ്ങളും ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. തന്‍വീര്‍ സേക്രഡ് മ്യൂസിക് ഫെസ്റ്റിവല്‍ അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. നേരത്തെ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് ബുക്ക് ഫയറില്‍ നിന്നും ഷാര്‍ജ ബുക്ക് അതോറിറ്റിയും എമിറേറ്റ്‌സ് പബ്ലിഷേഴ്‌സ് അസോസിയേഷനും പിന്‍മാറിയിരുന്നു.

Legal permission needed