മുന്നാറിലും വാഗമണ്ണിലും സീസണിലെ ഏറ്റവും ഉയര്‍ന്ന തണുപ്പ്; സഞ്ചാരികളുടെ തിരക്കും കൂടി

tripupdates.in

മൂന്നാര്‍. ക്രിസ്മസ് അവധിക്കാലവും പുതുവത്സരവും ആഘോഷിക്കാന്‍ മുന്നാര്‍, വാഗമണ്‍ ഉള്‍പ്പെടെ ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം തിരക്കേറി. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ചെറുതും വലുതുമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം നല്ല തിരക്കനുഭവപ്പെട്ടു. ഈ സീസണിലെ ഏറ്റവും തണുപ്പേറിയ ദിവസങ്ങള്‍ കൂടിയായിരുന്നു ഇത്. കുണ്ടള, തെന്മല, ചിറ്റുവര, ചെണ്ടുവര എന്നിവിടങ്ങളില്‍ താപനില താഴ്ന്ന് ഇന്നലെ നാല് ഡിഗ്രി വരെ എത്തി. മൂന്നാര്‍ ടൗണിലും നല്ലതണ്ണിയിലും ആറ് ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്. മാട്ടുപ്പെട്ടിയില്‍ എട്ട് ഡിഗ്രിയും ആയിരുന്നു. ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷമാണ് തണുപ്പ് വീണ്ടും ശക്തമായത്.

അവധി ആഘോഷിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടുംബ സമേതമെത്തുന്നവരുടെ എണ്ണം വര്‍ധിച്ചു. സഞ്ചാരികള്‍ കൂട്ടത്തോടെ എത്തുന്നതിനാല്‍ മൂന്നാര്‍ ടൗണ്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വാഹന ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. വന്നു പോകുന്ന ടൂറിസ്റ്റുകളാണ് ഇപ്പോള്‍ അധികം.

വാഗമണ്ണിലും നല്ല തിരക്കാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള ടൂറിസ്റ്റുകളും ഇവിടെ ധാരാളമെത്തുന്നുണ്ട്. മൊട്ടക്കുന്നുകള്‍, വ്യൂ പോയിന്റുകള്‍, പൈന്‍ ഫോറസ്റ്റ്, അഡ്വഞ്ചര്‍ പാര്‍ക്ക്, ഇവിടുത്തെ പുതിയ ആകര്‍ഷണമായ കാന്റിലിവര്‍ ഗ്ലാസ് ബ്രിജ്, ഷൂട്ടിങ് ലൊക്കേഷനുകള്‍ തുടങ്ങി എല്ലായിടവും സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

Also Read മൂന്നാറിലേക്കാണോ? തിരക്കില്ലാത്ത ഈ റൂട്ടുകളും പരിഗണിക്കാം, കൂടുതൽ കാഴ്ചകളും കാണാം

Legal permission needed