Cruise Tourism in Kerala: സീസണിലെ ആദ്യ ആഡംബര കപ്പൽ നാളെ കൊച്ചിയിലെത്തും

tripupdates

കൊച്ചി. പുതിയ ക്രൂസ് ടൂറിസം സീസണിലെ (Cruise Tourism in Kerala) ആദ്യ ആഡംബര കപ്പൽ ശനിയാഴ്ച കൊച്ചി തുറമുഖത്തെ സാഗരിക അന്താരാഷ്ട്ര ക്രൂസ് ടെർമിനലിൽ എത്തിച്ചേരും. 2918 വിനോദ സഞ്ചാരികളേയും 1377 ജീവനക്കാരേയും വഹിച്ചെത്തുന്ന സെലിബ്രിറ്റി എഡ്ജ് ആണ് ഈ സീസണിലെത്തുന്ന ആദ്യ അത്യാഡംബര കപ്പൽ. ഇത്തവണ 34 വിദേശ ക്രൂസ് കപ്പലുകളും 19 ആഭ്യന്തര ക്രൂസ് കപ്പലുകളുമാണ് കൊച്ചി തീരത്തെത്തുക. സെലിബ്രിറ്റി എഡ്ജ് (Celebrity Edge) എത്തുന്നതോടെ ക്രൂസ് ടൂറിസം ഇടവേളയ്ക്കു ശേഷം വീണ്ടും സജീവമാകും. ക്രിസ്മസിനു മുന്നോടിയായി 11 വിദേശ ക്രൂസ് കപ്പലുകളാണ് കൊച്ചി തീരമണയുക. ഇവയെ വരവേൽക്കാൻ ടൂറിസം വകുപ്പും തയാറെടത്തു കഴിഞ്ഞു.

കൊച്ചി തുറമുഖത്തെത്തുന്ന വിനോദ സഞ്ചാരികൾ വലിയൊരു പങ്കും എറണാകുളം, ആലപ്പുഴ ജില്ലകളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളാണ് സന്ദർശിക്കുക. കൂടുതൽ ദിവസങ്ങൾ നങ്കൂരമിടുന്ന കപ്പലുകളിലെ ടൂറിസ്റ്റുകൾ മറ്റിടങ്ങളിലും സന്ദർശിക്കും. പ്രാദേശിക മേഖലയിലുള്ള ടൂറിസം സംരംഭകർക്കും വിപണികൾക്കും ഇവരുടെ വരവ് ഉണർവ്വ് നൽകും. മുംബൈ, ശ്രീലങ്കയിലെ കൊളംബോ എന്നീ തുറമുഖങ്ങൾ വഴി സഞ്ചരിക്കുന്നവയാണ് കൊച്ചി തീരത്തെത്തുന്ന ആഡംബര കപ്പലുകളിൽ ഏറിയ പങ്കും.

This image has an empty alt attribute; its file name is image-5-1024x573.png

കോവിഡ് കാലത്ത് ഏറ്റവും വലിയ തിരിച്ചടി നേരിട്ട ക്രൂസ് ടൂറിസം മേഖലയ്ക്ക് താങ്ങായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച താരിഫ് നിരക്ക് ഇളവുകൾ ഇത്തവണയും ലഭിക്കും. ഇതു പ്രകാരം കപ്പലുകൾക്ക് തുറമുഖത്ത് അടക്കേണ്ട തുകയിൽ 60 മുതൽ 70 ശതമാനം വരെ ഇളവ് ലഭിക്കും. അതേസമയം ക്രൂസ് കപ്പൽ യാത്രാ നിരക്കുകളിൽ വിവിധ ക്രൂസ് കമ്പനികൾ വർധിപ്പിച്ചിട്ടുണ്ട്. വർധിച്ച് ചെലവുകൾ ചൂണ്ടിക്കാട്ടിയാണ് ഈ വർധന.

Legal permission needed