Schengen Visa ഡിജിറ്റലാകുന്നു; നൂലാമാലകളില്ല, നടപടികള്‍ ലളിതമാകും

27 യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്ന Schengen Visa അപേക്ഷാ നടപടികള്‍ പൂര്‍ണമായും ഡിജിറ്റലാകുന്നു. യൂറോപ്യന്‍ ട്രിപ് സ്വപ്‌നം കാണുന്നവരെ സന്തോഷിപ്പിക്കുന്ന ഈ സംവിധാനം താമസിയാതെ നിലവില്‍ വരും. അപേക്ഷകര്‍ക്ക് ഇനി കോണ്‍സുലേറ്റുകളിലും സേവനദാതാക്കളുടെ ഓഫീസുകളും കയറി ഇറങ്ങേണ്ടി വരില്ല. ഷെങ്കന്‍ വിസ പൂര്‍ണമായും പേപ്പര്‍ലെസ്സ് ആക്കുന്നതിന് യൂറോപ്യന്‍ യൂനിയന്‍ (European Union) അംഗീകാരം നല്‍കി. ഇതോടെ മാസങ്ങള്‍ നീണ്ട നിയമനിര്‍മാണ പ്രക്രിയ അവസാനിച്ചു. ഇനി യൂറോപ്യന്‍ യൂനിയന്റെ ഔദ്യോഗിക ഗസറ്റില്‍ ഇതു സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ച് മൂന്നാഴ്ച്ചയ്ക്കു ശേഷം ഇതു പ്രാബല്യത്തില്‍ വരും. യൂറോപ്പിലേക്ക് ട്രിപ്പ് പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ഏറെ ആശ്വസകരമായ നീക്കമാണിത്.

ഷെങ്കന്‍ ഇ-വിസ പ്രാബല്യത്തില്‍ വന്നാല്‍ സംഭവിക്കുന്നത്

പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറിയാൽ പാസ്‌പോര്‍ട്ടുകളില്‍ സ്റ്റിക്കര്‍ പതിക്കേണ്ടതില്ല. ടൂറിസം, ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള ഹ്രസ്വകാല വിസ അപേക്ഷാ നടപടിക്രമങ്ങള്‍ ഡിജിറ്റലായാല്‍ ഓണ്‍ലൈനായി തന്നെ യാത്രാ രേഖകളും ബയോമെട്രിക് വിവരങ്ങളും മറ്റു അനുബന്ധ രേഖകളും സമര്‍പ്പിക്കാം. ഫീസും ഓണ്‍ലൈനായി അടക്കാം. ഈ സംവിധാനം പൂര്‍ണ്ണ സജ്ജമാകാന്‍ ഏതാനും മാസങ്ങള്‍ കൂടി എടുത്തേക്കും.

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചാല്‍ അപേക്ഷകരുടെ വിവരങ്ങള്‍ ഡാറ്റാബേസുമായി ക്രോസ് ചെക്ക് ചെയ്യും. ഇതിനു ശേഷം ഒരു ഡിജിറ്റല്‍ സൈന്‍ ഉള്ള ബാര്‍കോഡ് ലഭിക്കും. ഇത് പ്രിന്റെടുക്കുകയോ ഡിജിറ്റലായി സൂക്ഷിക്കുകയോ ചെയ്യാം.

അതേസമയം, ആദ്യ തവണയോ അല്ലെങ്കില്‍ പുതിയ പാസ്‌പോര്‍ട്ടുമായോ, ബയോമെട്രിക് വിവരങ്ങള്‍ പുതുക്കിയ ശേഷമോ അപേക്ഷിക്കുന്നവരാണെങ്കില്‍ വെരിഫിക്കേഷനു വേണ്ടി നേരിട്ട് അപോയിന്‍മെന്റ് എടുക്കേണ്ടി വരും.

യുകെ, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലന്‍ഡ് തുടങ്ങി 60ലേറെ രാജ്യക്കാര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഹ്രസ്വ സന്ദര്‍ശനത്തിന് ഷെങ്കന്‍ വസി ആവശ്യമില്ല. പകരം യൂറോപ്യന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഓതറൈസേഷന്‍ സിസ്റ്റം വഴി ഓണ്‍ലൈന്‍ പ്രവേശനാനുമതിക്കായി അപേക്ഷിച്ചാല്‍ മതി.

യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങളായ 27 രാജ്യങ്ങളിലെ 23 രാജ്യങ്ങളാണ് ഷെങ്കന്‍ മേഖലയില്‍ ഉള്‍പ്പെടുന്നത്. കൂടാതെ സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വെ, ഐസ് ലാന്‍ഡ്, ലെയ്ഷന്‍സ്റ്റിന്‍ എന്നീ അയല്‍രാജ്യങ്ങളും ഉള്‍പ്പെടുന്നു.

What is Schengen Visa

ഷെങ്കന്‍ മേഖലയിലെ 27 യൂറോപ്യന്‍ രാജ്യങ്ങളിലുടനീളം അതിര്‍ത്തി തടസ്സങ്ങളില്ലാതെ സഞ്ചരിക്കാന്‍ അനുമതി നല്‍കുന്നതിന് 1995ലാണ് ഷെങ്കന്‍ വിസ സംവിധാനം സ്ഥാപിച്ചത്. ഈ വിസയുള്ളവര്‍ക്ക് ഈ രാജ്യങ്ങളില്‍ അതിര്‍ത്തി നിയന്ത്രണങ്ങളില്ലാതെ സഞ്ചരിക്കാം. 90 ദിവസം വരെ തങ്ങാവുന്ന ഹ്രസ്വകാല വിസയാണിത്. പ്രധാനമായും ടൂറിസം, ബിസിനസ്, സാംസ്‌കാരിക വിനിമയം എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒറ്റ വിസയില്‍ 27 യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാമെന്നതിനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട വിസയാണിത്.

Legal permission needed