തൃശൂർ. അടുത്ത ശനി, ഞായർ (നവംബർ 18, 19) ദിവസങ്ങളിലായി സംസ്ഥാനത്ത് എട്ട് ട്രെയിനുകൾ പൂർണമായും സർവീസ് റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട-പുതുക്കാട് സെക്ഷനിൽ പാലം നിർമാണ ജോലികൾക്കു വേണ്ടിയാണ് ട്രെയിനുകൾ റദ്ദാക്കിയത്. യാത്രക്കാർക്കുണ്ടാകുന്ന പ്രയാസത്തിൽ റെയിൽവെ മുൻകൂറായി ഖേദവും പ്രകടിപ്പിച്ചു. പല ട്രെയിനുകളും വൈകിയോടുന്നതും, ട്രെയിനുകളിൽ വേണ്ടത്ര കോച്ചുകളില്ലാത്തതും മൂലം കേരളത്തിലൂടനീളം യാത്രക്കാർ വലിയ ദുരിതമനുഭവിക്കുന്നതിനിടെയാണ് എട്ടു ട്രെയിനുകൾ സർവീസ് റദ്ദാക്കിയത്. വാരാന്ത്യ ദിവസങ്ങളിലെ യാത്രകൾ ഇത് കൂടുതൽ ദുരതിത്തിലാക്കിയേക്കും.
ശനിയാഴ്ച സർവീസ് റദ്ദാക്കിയ ട്രെയിനുകൾ
മംഗലാപുരം- തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603)
എറണാകുളം- ഷൊർണൂർ മെമു എക്സ്പ്രസ് (06018)
എറണാകുളം- ഗുരുവായൂർ എക്സ്പ്രസ് (06448)
ഞായറാഴ്ച സർവീസ് റദ്ദാക്കിയ ട്രെയിനുകൾ
തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ് (16604)
ഷൊറണൂർ- എറണാകുളം മെമു എക്സ്പ്രസ് (06017),
ഗുരുവായൂർ- എറണാകുളം എക്സ്പ്രസ് (06449)
എറണാകുളം- കോട്ടയം (06453)
കോട്ടയം- എറണാകുളം (06434)