ഇടുക്കി. ശാന്തന്‍പാറ, ചതുരംഗപ്പാറ വില്ലേജുകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടര്‍ന്ന് മൂന്നാര്‍-കുമളി സംസ്ഥാന പാതയില്‍ ഉടുമ്പന്‍ചോല മുതല്‍ ചേരിയാര്‍ വരെ രാത്രികാല യാത്രയ്ക്ക് നിരോധനമേര്‍പ്പെടുത്തി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് വ്യാപക നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ആറു വരെ ഉടുമ്പന്‍ചോല മുതല്‍ ചേരിയാര്‍ വരെ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നവരെ യാത്ര നിരോധിച്ചതായി ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് ഉത്തരവിട്ടു.
അപകട സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് യാത്ര നിയന്ത്രണം. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള എല്ലാ യാത്രക്കാര്‍ക്കും സമാന്തര പാതകള്‍ ഉപയോഗിക്കാം.