ദുബയ്. UAEയിലെ പ്രവാസികളുടേയും സ്വദേശികളുടേയും ഇഷ്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കൊക്കേഷ്യന്‍ (The Caucasus) രാജ്യമായ ARMENIA. യുഎഇ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് വിസയില്ലാതെ അര്‍മേനിയയിലെത്തി ഇവിടെ ഒരു വര്‍ഷം 180 ദിവസം വരെ തങ്ങാം. കൂടാതെ ജിസിസി രാജ്യങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ റെസിഡന്റ് വിസ ഉള്ള ഇന്ത്യ, ഈജിപ്ത്, ഇറാഖ്, മൊറോക്കോ, ഫിലിപ്പീന്‍സ് തുടങ്ങി 50ലേറെ രാജ്യക്കാര്‍ക്ക് അര്‍മേനിയയില്‍ വിസ ഓണ്‍ അറൈവല്‍ (Visa-on-arrival) അല്ലെങ്കില്‍ ഇ-വിസയും (e-visa) ലഭിക്കും.
ടൂറിസം, സാംസ്‌കാരിക വിനിമയം, യുഎഇയുമായുള്ള ബന്ധം എന്നിവ പുഷ്ടിപ്പെടുത്തുന്നതിനാണ് പുതിയ വിസ ഇളവുകളെന്ന് അര്‍മേനിയയുടെ ഇക്കോണമി മന്ത്രാലയത്തിനു കീഴിലുള്ള ടൂറിസം കമ്മിറ്റി ഓഫ് അര്‍മേനിയ മേധാവി സിസിയന്‍ ബൊഗോസിയന്‍ പറഞ്ഞു.
Also Read ഗൾഫിൽ നിന്നും അർമേനിയയിലേക്കു നടത്തിയ യാത്രയുടെ മനോഹര വിവരണം വായിക്കാം
യൂറോപ്പിനും ഏഷ്യയ്ക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ പര്‍വ്വതനിരകളാല്‍ ചുറ്റപ്പെട്ട അര്‍മേനിയ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗള്‍ഫില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ പ്രിയ വെക്കേഷന്‍ കേന്ദ്രമാണ്. മികച്ച വിനോദ കേന്ദ്രങ്ങലും ചരിത്രവും സാംസ്‌കാരിക ശേഷിപ്പുകളും അതിലുപരി കുറഞ്ഞ ചെലവുമാണ് ഈ രാജ്യത്തേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
യുഎഇയില്‍ നിന്ന് കുറഞ്ഞ ചെലവില്‍ വെറും മൂന്ന് മണിക്കൂര്‍ വിമാന യാത്ര ചെയ്ത് ഇവിടെ എത്താം. മനോഹര നഗരങ്ങള്‍ക്കും എടുപ്പുകള്‍ക്കും പുറമെ നിരവധി സാഹസിക വിനോദ കേന്ദ്രങ്ങളും ഇവിടെ ഉണ്ട്. സിപ് ലൈന്‍, വാട്ടര്‍ റാഫ്റ്റിങ്, പാരാഗ്ലൈഡിങ് തുടങ്ങി ഒട്ടേറെ വിന്റര്‍ സ്‌പോര്‍ട്‌സ് ഇനങ്ങളും ഇവിടെ എക്‌സ്‌പ്ലോര്‍ ചെയ്യാം. വര്‍ഷത്തില്‍ ഏതു സമയത്തും സന്ദര്‍ശിക്കാവുന്ന ടൂറിസ്റ്റ് രാജ്യമാണെങ്കിലും വിന്ററില്‍ കൂടുതല്‍ വിഭവങ്ങള്‍ സഞ്ചാരികള്‍ക്കായി ഇവിടെ ഉണ്ട്.