ടിക്കറ്റിനൊപ്പം ടൂറിസ്റ്റ് വീസ ഫ്രീ; സൗദി എയര്‍ലൈന്‍സിന്റെ കിടിലന്‍ ഓഫര്‍

സൗദി അറേബ്യയുടെ ഔദ്യാഗിക വിമാന കമ്പനിയായ സൗദിയയില്‍ യാത്രാടിക്കറ്റെടുക്കുമ്പോള്‍ അതിനൊപ്പം ടൂറിസ്റ്റ് വീസ കൂടി സൗജന്യമായി ഉടന്‍ ലഭിച്ചു തുടങ്ങും. പരമാവധി നാലു ദിവസം കാലാവധിയുള്ള ഈ വീസ ടിക്കറ്റ് വാങ്ങുമ്പോള്‍ തന്നെ യാത്രക്കാര്‍ക്ക് ആവശ്യമെങ്കില്‍ ലഭിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുന്ന വേളയില്‍ ഇതിനായി പ്രത്യേകം വിവരങ്ങള്‍ നല്‍കിയാല്‍ മതി. മൂന്ന് മിനിറ്റില്‍ സൗജന്യ ടൂറിസ്റ്റ് വീസയും അനുവദിക്കും. വിനോദ സഞ്ചാരത്തിനും ഉംറ നിര്‍വഹിക്കാനും മാത്രമെ ഈ വീസ ഉപയോഗിക്കാന്‍ കഴിയൂവെന്ന് സൗദിയ വക്താവ് അബ്ദുല്ല അല്‍ ശഹ്‌റാനി പറഞ്ഞു. സൗദി വഴി യാത്ര ചെയ്യുന്നവര്‍ക്ക് ഇതൊരു അനുഗ്രഹമാകും. ഉംറ തീര്‍ത്ഥാടനം ആഗ്രഹിക്കുന്നവര്‍ക്ക് ഈ വീസ ഉപയോഗിച്ച് അവസരം ലഭിക്കും. 96 മണിക്കൂര്‍ വരെ സൗദിയില്‍ ഈ വീസയില്‍ തങ്ങാം.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ പദ്ധതി ആരംഭിക്കും. വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഹജ്-ഉംറ മന്ത്രാലയം എന്നിവര്‍ ചേര്‍ന്നാണ് ഈ പുതിയ വീസ പദ്ധതിക്ക് രൂപം നല്‍കിയത്.

One thought on “ടിക്കറ്റിനൊപ്പം ടൂറിസ്റ്റ് വീസ ഫ്രീ; സൗദി എയര്‍ലൈന്‍സിന്റെ കിടിലന്‍ ഓഫര്‍

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed