ദുബയ്. വിന്റര്‍ സീസണിനെ വരവേല്‍ക്കാന്‍ സന്ദര്‍ശകര്‍ക്കും സഞ്ചാരികള്‍ക്കുമായി ദുബയ് മിറക്കിള്‍ ഗാര്ഡന് (Dubai Miracle Garden) അണിഞ്ഞൊരുങ്ങി. ഇത്തവണ യുഎഇ നിവാസികള്‍ക്ക് പ്രവേശന ടിക്കറ്റ് നിരക്കില്‍ പ്രത്യേക ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. 12 വയസ്സിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്നവര്‍ക്കും മൂന്നിനും 12നുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്കും 65 ദിര്‍ഹം ആണ് പുതിയ നിരക്ക്. ഈ നിരക്കില്‍ ടിക്കറ്റ് ലഭിക്കണമെങ്കില്‍ എമിറേറ്റ്സ് ഐഡി കാണിച്ചാല്‍ മതി. ദുബയ് മിറക്കില്‍ ഗാര്‍ഡനിലെ പ്രത്യേക കൗണ്ടറുകളില്‍ മാത്രമെ ഈ ടിക്കറ്റുകള്‍ ലഭിക്കൂ. കഴിഞ്ഞ സീസണില്‍ 75 ദിര്‍ഹം ആയിരുന്നു ടിക്കറ്റ് നിരക്ക്. 10 ദിര്‍ഹമാണ് ഇത്തവണ ഇളവ് ലഭിക്കുക.
അതേസമയം കുട്ടികളുടെ നിരക്കില്‍ ചെറിയ വര്‍ധനയുണ്ട്. കഴിഞ്ഞ സീസണില്‍ 60 ദിര്‍ഹമായിരുന്ന കുട്ടികളുടെ നിരക്ക് ഇത്തവണ 65 ആയി ആണ്. പുതിയ ഇളവ് യുഎഇ റഡിഡന്റ്സ് അല്ലാത്ത ടൂറിസ്റ്റുകള്‍ക്കും മറ്റു വിദേശികള്‍ക്കും ലഭിക്കില്ല.
കഴിഞ്ഞ ആഴ്ചയാണ് പുതിയ സീസണ് പ്രമാണിച്ച് മിറക്കിള്‍ ഗാര്ഡന് സന്ദര്‍ശകര്‍ക്കായി തുറന്നത്. പുതുക്കിയ പ്രവേശന നിരക്കുകള്‍ വാറ്റ് ഉള്‍പ്പെടെ മുതിര്‍ന്നവര്‍ക്ക് 95 ദിര്‍ഹമും കുട്ടികള്‍ക്ക് 80 ദിര്‍ഹമുമാണ്. മൂന്ന് വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യമാണ്.