ഗോവയിൽ വണ്ടി കിട്ടാതെ ഇനി വലയില്ല; ടാക്സി ആപ്പുമായി Goa Tourism

പനജി. വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടങ്ങളിലൊന്നായ ഗോവയിൽ ഇനി ഒരു സഞ്ചാരിയും വണ്ടി കിട്ടാതെ വലയില്ല. Goa Tourism വകുപ്പ് സംസ്ഥാനത്ത് എല്ലായിടത്തും ലഭ്യമായ ഓൺലൈൻ ടാക്സി ബുക്കിങ് ആപ്പ് പുറത്തിറക്കി. ഗോവയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും സാധാരണ യാത്രക്കാര്‍ക്കും ഒരു പോലെ ഉപയോഗിക്കാവുന്നതാണ് ഗോവ ടാക്‌സി ആപ്പ് (Goa Taxi App).  

ഗോവയില്‍ എല്ലായിടത്തും ഗോവ ടാക്‌സി ആപ്പ് സേവനം ലഭ്യമാണ്. 24 മണിക്കൂര്‍ പ്രവര്‍ത്തന സജ്ജമാണ് ഈ പ്ലാറ്റ്‌ഫോം. സംസ്ഥാനത്തെ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും പുതിയ അവസരങ്ങളാണ് ആപ്പ് തുറന്നിടുന്നത്. വിനോദ സഞ്ചാരികളുടേയും സ്ത്രീകളുടേയും യാത്രക്കാരുടേയും സുരക്ഷയ്ക്കായി ഒട്ടേറെ ഫീച്ചറുകളും ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

സ്വന്തമായി ടാക്‌സി ഉള്ള ഡ്രൈവര്‍മാര്‍ക്ക് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും കമാന്‍ഡ് സെന്ററിനും തത്സമയ വിവരങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനം, സമയവും റൂട്ടും അനുസരിച്ചുള്ള ഡൈനമിക്ക് നിരക്കുകള്‍, ഗൂഗ്ള്‍ മാപ് ലൊക്കേഷന്‍ സര്‍വീസ്, പേമെന്റ് സംവിധാനം, യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും അടിയന്തര സന്ദേശങ്ങളയക്കാനുള്ള സൗകര്യം തുടങ്ങിയ ഫീച്ചറുകളും ആപ്പിലുണ്ട്.

ആറു മാസമായി പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുവന്ന ഗോവ ടാക്‌സി ആപ്പ് ഇതുവരെ കാല്‍ ലക്ഷത്തിലേറെ വിനോദ സഞ്ചാരികള്‍ ഉപയോഗിച്ചതായി ടൂറിസം മന്ത്രി രോഹന്‍ എ ഖവുന്തെ പറഞ്ഞു. ആപ്പില്‍ ആയിരത്തിലേറെ ടാക്‌സികള്‍ ലഭ്യമാണ്.

Legal permission needed