ONAM: ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് 2 സ്‌പെഷല്‍ ട്രെയിനുകള്‍ കൂടി

trip updates special trains

ബെംഗളൂരു. ഓണാഘോഷത്തിന് (Onam) അവസാന നിമിഷം നാട്ടിലെത്താന്‍ ട്രെയ്‌നും ബസുമൊന്നും ലഭിക്കാത്ത നിരവധി മലയാളികള്‍ക്ക് ആശ്വാസമായി രണ്ട് പുതിയ സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി ദക്ഷിണ പശ്ചിമ റെയില്‍വെ പ്രഖ്യാപിച്ചു. ബയ്യപ്പനഹള്ളിയിൽ (BYPL) നിന്ന് കൊച്ചുവേളിയിലേക്കാണ് ഈ സര്‍വീസുകള്‍.

ആദ്യ ട്രെയിന്‍ (SMVB-KCVL SPL 06565) ബയ്യപ്പനഹള്ളിയില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് 02.05ന് പുറപ്പെടും. 25ന് രാവിലെ 7.15ന് കൊച്ചുവേളിയിൽ എത്തിച്ചേരും.  രണ്ടാമത്തെ സ്‌പെഷ്യല്‍ ട്രെയിന്‍ (SMVB-KCVL SPL 06557) 28ന് രാവിലെ 7നും പുറപ്പെടും. രാത്രി 10.45ന് കൊച്ചുവേളി എത്തും.

കൊച്ചുവേളിയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള സ്‌പെഷ്യല്‍ സര്‍വീസുകള്‍ 25നും 29നുമാണ്. ആദ്യ ട്രെയിന്‍ (KCVL-SMVB SPL- 06566) 25ന് വൈകീട്ട് 06.05ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. രണ്ടാമത്തെ ട്രെയിന്‍ (KCVL-SMVB SPL- 06083) 29ന് വൈകീട്ട് 7.45നും പുറപ്പെടും.

Also Read ക്യൂ നിർക്കാതെ ജനറൽ ടിക്കറ്റ്, ബോണസും കിട്ടും; UTS ആപ്പിനെ കുറിച്ച് അറിയാം

Legal permission needed