ബെംഗളൂരു. വാഹനാപകടങ്ങള്‍ പെരുകിയതിനെ തുടര്‍ന്ന് ബെംഗളൂരു-മൈസൂരു എക്സ്പ്രസ്വേയില് (Bengaluru-Mysuru expressway) ഗതാഗത നിയമങ്ങള്‍ വീണ്ടും കര്‍ശനമാക്കുന്നു. ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ പ്രധാന പാതകളില്‍ ഇന്നു മുതല്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍വീസ് റോഡുകളിലൂടെ മാത്രമാണ് ഇവയ്ക്ക് സഞ്ചരിക്കാനുള്ള അനുമതി. അടുത്ത പടിയായി അമിതവേഗം തടയുന്നതിന് പുതിയ തന്ത്രം മെനയുകയാണ് കര്‍ണാകട പൊലീസ്.
ഫാസ്ടാഗ് ഉപയോഗിച്ച് ടോള്‍ പിരിക്കുന്ന മാതൃകയില്‍ അമിത വേഗത്തിലോടുന്ന വാഹനങ്ങളില്‍ നിന്ന് ഫാസ്ടാഗ് മുഖേന നേരിട്ട് പിഴ ഈടാക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. എക്സ്പ്രസ് വേയുടെ പ്രധാന പാതയായ ആറു വരി റോഡില്‍ 100 കിലോമീറ്റര്‍ വേഗപരിധി ലംഘിക്കുന്നവരെ നിയന്ത്രിക്കാനാണിത്.
ഈ പാതയില്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ വിവിധ നടപടികള്‍ സ്വീകരിച്ചുവരികയാണ്. എന്നാല്‍ ഇതൊന്നും വേണ്ടത്ര ഫലം ചെയ്യുന്നില്ലെന്ന് കണ്ടതോടെയാണ് പുതിയ നീക്കം. ഏതാണ്ട് എല്ലാ സമയത്തും ഈ പാതയില്‍ വാഹനത്തിരക്കുണ്ട്. വടക്കന്‍ കേരളത്തിലുള്ളവര്‍ ഏറെ ആശ്രയിക്കുന്ന പാതയാണിത്.
ഫാസ്ടാഗ് അക്കൗണ്ടില്‍ നിന്ന് നേരിട്ട് പിഴ ഈടാക്കുന്നത് പിഴ ശേഖരണം കാര്യക്ഷമമാക്കാനും അപകടങ്ങള്‍ കുറയ്ക്കാനും സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനായുള്ള നടപടികള്‍ പൊലീസ് ആവിഷ്ക്കരിച്ചിട്ടുണ്ട്. നിലവില്‍ ഫാസ്ടാഗ് അക്കൗണ്ടില്‍ നിന്നുള്ള പണം നാഷനല്‍ ഹൈവേ അതോറിറ്റിയുടെ (National Highway Authority of India) അക്കൗണ്ടിലേക്കാണ് പോകുന്നത്. പദ്ധതി നടപ്പിലാക്കാന്‍ കര്‍ണാടക പൊലീസ് NHAIയുടെ സഹായവും തേടിയിട്ടുണ്ട്. പദ്ധതി ഇവിടെ വിജയം കണ്ടാല്‍ മറ്റിടങ്ങളിലും ഈ മാതൃക പിന്തുടരും.
നിയമങ്ങള്‍ കര്‍ശനമാക്കുന്നത് അച്ചടക്കമുള്ള ഡ്രൈവിങ് സംസ്കാരം പ്രോത്സാഹിപ്പിക്കാനും വാഹനങ്ങള്‍ നിയമം പാലിക്കുന്നു എന്നുറപ്പാക്കാനും സഹായിക്കും. കേരളത്തില്‍ റോഡുകളില്‍ എഐ കാമറകള്‍ സ്ഥാപിച്ച ശേഷം ഗണ്യമായി വാഹനപകടങ്ങളും നിയമലംഘനങ്ങളും കുറഞ്ഞത് ഇതിനുദാഹരണമാണ്. ഈ മാതൃക പഠിക്കാന്‍ തമിഴ്നാട് സര്‍ക്കാരും രംഗത്തെത്തിയിട്ടുണ്ട്.
Thanks for sharing. I read many of your blog posts, cool, your blog is very good.