അഗുംബെ ഘട്ടില്‍ ഹെവി വാഹനങ്ങള്‍ക്ക് വിലക്ക്

ഉഡുപ്പി. കനത്ത മഴ തുടരുന്നതിനാല്‍ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് അഗുംബെ (Agumbe) ഘട്ടില്‍ ഭാരമുള്ള വാഹനങ്ങള്‍ക്ക് സഞ്ചാര വിലക്കേര്‍പ്പെടുത്തി. വ്യാഴാഴ്ച മുതല്‍ ഹെവി വാഹനങ്ങളെ കടത്തിവിടില്ലെന്ന് ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ വിദ്യാകുമാരി അറിയിച്ചു. സെപ്തംബര്‍ 15 വരെയാണ് വിലക്ക്.

ഈ പാതയില്‍ നേരിയ വിള്ളലുകള്‍ കണ്ടതിനെ തുടര്‍ന്നാണ് ഹെവി വാഹനങ്ങള്‍ക്ക് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തിയത്. ശക്തമായ മഴയുള്ളതിനാല്‍ മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യതയുണ്ട്. തീര്‍ത്ഥഹള്ളി-അഗുംബെ-ശൃംഗേരി-മാലഘട്ട-കാര്‍ക്കള-ഉഡുപ്പി റൂട്ടില്‍ ഹെവി വാഹനങ്ങള്‍ക്ക് സഞ്ചരിക്കാമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

Legal permission needed