IRCTC വെബ്‌സൈറ്റ് തകരാറില്‍; ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് മുടങ്ങി

ന്യൂ ദല്‍ഹി. ട്രെയിന്‍ ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനുള്ള IRCTC വെബ്‌സൈറ്റ് തകരാറിലായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ മുതല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് മുടങ്ങി. സാങ്കേതിക തകരാര്‍ മൂലം ടിക്കറ്റിങ് സേവനം ലഭ്യമല്ലെന്നും പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും IRCTC അറിയിച്ചു.

ടിക്കറ്റ് ബുക്കിങ് മുടങ്ങിയതിനെ തുടര്‍ന്ന് നിരവധി യാത്രക്കാരാണ് സമൂഹ മാധ്യമങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. രാവിലെ എട്ടു മണി മുതല്‍ പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പരാതികല്‍. മൊബൈല്‍ ആപ്പും പ്രവര്‍ത്തിക്കുന്നില്ല.

Legal permission needed