Lufthansaയിൽ ഇന്ത്യക്കാർക്ക് പ്രത്യേക മെനു

ന്യൂ ദൽഹി. ഇന്ത്യയിൽ നിന്നും ഇന്ത്യയിലേക്കും യാത്ര ചെയ്യുന്നവർക്ക് പ്രത്യേക ഇന്ത്യൻ ഭക്ഷണ മെനുവുമായി ജർമൻ വിമാന കമ്പനിയായ ലുഫ്താൻസ (Lufthansa) എയർലൈൻസ്. ഇക്കോണമി, പ്രീമിയം ഇക്കോണമി ക്ലാസുകളിൽ വിളമ്പുന്ന വിഭവങ്ങളിൽ ഇന്ത്യൻ, വെസ്റ്റേൺ എന്നീ രണ്ടിനങ്ങളിലായി ഹോട്ട് ബ്രേക്ക്ഫാസ്റ്റ് ലഭ്യമായിരിക്കും. ഇക്കോണമി യാത്രക്കാർക്ക് വെസ്റ്റേൺ അല്ലെങ്കിൽ ഇന്ത്യൻ രീതിയിലുള്ള മെയിൻ കോഴ്സ് വിഭവങ്ങളും, പ്രീമിയം ഇക്കോണി യാത്രക്കാർക്ക് വെസ്റ്റേൺ അല്ലെങ്കിൽ ഇന്ത്യൻ രീതിയിലുള്ള ഭക്ഷണവും, 60 ശതമാനം വെജ് ആയ ഇന്ത്യൻ വിഭവം, 40 ശതമാനം ചിക്കൻ അടങ്ങിയ വെസ്റ്റേൺ വിഭവം എന്നിങ്ങനേയും ലഭിക്കും.

സാൻവിച്ച് പോലുള്ള സ്നാക്കുകളും മസാല ചായ, കോഫി ഉൾപ്പെടെയുള്ള പാനീയങ്ങളും സ്പെഷ്യൽ മീൽസും ഈ രണ്ട് ക്ലാസുകളിലും ലഭിക്കും. പ്രീമിയം ഇക്കോണമി യാത്രക്കാർക്ക് കോൾഡ് ബ്രേക്ക്ഫാസ്റ്റ്/ഡിന്നറിനുള്ള അധിക ഒപ്ഷനുമുണ്ട്.

ബിസിനസ് ക്ലാസ് യാത്രക്കാർക്ക് എക്സ്പ്രസ് മെനു പോലുള്ള പ്രത്യേക വിഭവങ്ങളാണ് ലഭിക്കുക. ജർമൻ ബ്രഡ്/റോളിനൊപ്പം മിക്സ്ഡ് വെജ് പറാത്ത പോലുള്ള പ്രത്യേത ബ്രഡ് ഇനങ്ങളും പുതിയ സാലഡ് ഇനങ്ങളും ലഭ്യമാണ്.

50 ശതമാനം മാംസമുള്ള വെസ്റ്റേൺ സ്റ്റൈൽ, 30 ശതമാനം മത്സ്യം അടങ്ങിയ വെസ്റ്റേൺ സ്റ്റൈൽ, 40 ശതമാനം വെജിറ്റേറിയൻ അടങ്ങിയ ഇന്ത്യൻ സ്റ്റൈൽ എന്നിങ്ങനെ മൂന്ന് ഇനം മെയിൻ കോഴ്സുകളാണുള്ളത്. ഇവയ്ക്കൊപ്പം അച്ചാർ, സോൻഫ് സുപാരി, റായ്ത എന്നിവയും ലഭിക്കും. കൂടാതെ ഫ്രഷ് ഫ്രൂട്ട്സ്, ഐസ് ക്രീം, മൂന്നിനം ചീസ്, പ്രാദേശിക പാനീയങ്ങളായ ലസ്സി, മസാല ചായ, നാരങ്ങാവെള്ളം എന്നിവയും യാത്രക്കാർക്ക് ലഭിക്കും.

Also Read മിക്ക വിമാനയാത്രികർക്കും ഈ ഓഫറുകളെ കുറിച്ച് അറിയില്ല

ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് രണ്ട് വെസ്റ്റേൺ സ്റ്റൈൽ, രണ്ട് ഇന്ത്യൻ സ്റ്റൈൽ മെയിൻ കോഴ്സുകളാണ് തയാറാക്കിയിരിക്കുന്നത്. ഇവയ്ക്കൊപ്പം രണ്ട് കോൾഡ് പാനീയം, വെൽക്കം ഡ്രിങ്ക്, മുന്തിയ ഇനം നട്ട്സ്, നാലു തരം റോളുകൾ തുടങ്ങി ഒട്ടേറെ വിഭവങ്ങളുണ്ടാകും. ഡൈൻ ഓൺ ഡിമാൻഡ് സൌകര്യവും ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കുണ്ട്.

Legal permission needed