ഷിംല. ഹിമാചല്‍ പ്രദേശിലെ കനത്ത മഴയും മണ്ണിടിച്ചിലും കാരണം പ്രധാന ടൂറിസ്റ്റ് പാതയായ കല്‍ക-ഷിംല പൈതൃക ട്രെയിന്‍ (Kalka Shimla Heritage Train) സര്‍വീസ് ഓഗസ്റ്റ് ആറ് വരെ നിര്‍ത്തിവച്ചു. മഴയും മലവെള്ളപ്പാച്ചിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡ്, റെയില്‍ ഗതാഗതം താറുമാറാക്കിയിട്ടുണ്ട്. കല്‍ക – ഷിംല റെയില്‍ ട്രാക്ക് പലയിടത്തും മണ്ണിടിച്ചിലില്‍ മണ്ണിനടിയിലാണ്. ചിലയിടങ്ങളില്‍ പാളം ഒഴുകിപ്പോയിട്ടുണ്ട്.
സംസ്ഥാനത്തുടനീളം 647 റോഡുകളില്‍ ഗതാഗതം മുടങ്ങിക്കിടക്കുകയാണ്. ഇവയില്‍ 244 റോഡുകള്‍ ഷിംലയിലാണ്. കുളുവില്‍ 136 റോഡുകളും സിര്‍മോറില്‍ 83 റോഡുകളും മണ്ഡി ജില്ലയില്‍ 60 റോഡുകളും ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു. ജൂലൈ 22 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴു തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുണ്ട്.
കൽക-ഷിംല റൂട്ടിലെ ട്രെയിനുകൾ
04543 കൽക – ഷിംല പാസഞ്ചർ
72451 കൽക – ഷിംല റെയിൽ മോട്ടോർ
52451 ശിവാലിക് ഡീലക്സ് എക്സ്പ്രസ്
52453 കൽക – ഷിംല എൻ ജി എക്സ്പ്രസ്
52459 ഹിം ദർശൻ എക്സ്പ്രസ്
52455 ഹിമാലയൻ ക്ലീൻ