Vande Bharat മാതൃകയില്‍ ‘വന്ദേ സാധാരൺ’ ബജറ്റ് ട്രെയിൻ വരുന്നു

ന്യൂ ദല്‍ഹി. വന്ദേ ഭാരതിന്റെ (Vande Bharat) ചുവടുപിടിച്ച് സാധാരണക്കാര്‍ക്കും താങ്ങാവുന്ന നിരക്കില്‍ യാത്ര ചെയ്യാവുന്ന ബജറ്റ് ട്രെയിന്‍ സര്‍വീസുകള്‍ വൈകാതെ ആരംഭിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേസ് (Indian Railways). എസി ഇല്ലാത്ത കോച്ചുകളായിരിക്കും ഈ വണ്ടിയില്‍ ഉണ്ടായിരിക്കുക. വന്ദേ ഭാരത് എക്‌സ്പ്രസിനു സമാനമായ സൗകര്യങ്ങളും ഉണ്ടായിരിക്കും. വന്ദേ സാധാരൺ എന്ന് ഈ ട്രെയിനിനെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

വേഗം കൂടിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളില്‍ ഉയര്‍ന്ന നിരക്കായതിനാല്‍ പണമുള്ളവര്‍ക്ക് മാത്രമെ യാത്ര ചെയ്യാന്‍ കഴിയൂ എന്ന ആക്ഷേപം നിലവിലുണ്ട്. പൂര്‍ണമായും എസി കോച്ചുകളാണ് വന്ദേ ഭാരതിലുള്ളത്. പുതുതായി എത്തുന്ന ട്രെയ്‌നുകളിലെ സൗകര്യങ്ങള്‍ വന്ദേ ഭാരതിന് ഏതാണ്ട് സമാനമായിരിക്കുമെങ്കിലും നിരക്ക് സാധാരണക്കാര്‍ക്ക് താങ്ങാവുന്ന ബജറ്റ് നിരക്കായിരിക്കും.

റിസര്‍വേഷന്‍ ആവശ്യമില്ലാത്ത സെക്കന്‍ഡ് ക്ലാസ് കോച്ചുകളും സെക്കന്‍ഡ് ക്ലാസ് ത്രീ ടിയര്‍ സ്ലീപ്പര്‍ കോച്ചുകളും പുതിയ വണ്ടിയിലുണ്ടായിരിക്കുമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. സാധരണ ട്രെയിനുകളില്‍ നിന്ന് ഭിന്നമായി ഈ ട്രെയ്‌നുകളില്‍ മുന്നിലും പിന്നിലും എഞ്ചിനുകളുണ്ടാകും. ഇത് വേഗത്തില്‍ വേഗം കൈവരിക്കാന്‍ സഹായിക്കും.

പുതിയ ട്രെയിനുകളുടെ കോച്ചുകള്‍ ചെന്നൈയിലെ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിലായിരിക്കും (ICF) നിര്‍മിക്കുക. വന്ദേ ഭാരത് ട്രെയ്‌നുകള്‍ നിര്‍മിക്കുന്ന ഏക ഫാക്ടറിയും ഇതാണ്. എഞ്ചിനുകള്‍ കൊല്‍ക്കത്തയിലെ ചിത്തരഞ്ജന്‍ ലോക്കോമോട്ടീവ് വര്‍ക്‌സില്‍ (CLW) നിര്‍മാണം പുരോഗമിക്കുന്നു. 65 കോടി രൂപ ചെലവാണ് കണക്കാക്കപ്പെടുന്നത്. ഏഴു മാസത്തിനകം ആദ്യ ട്രെയിന്‍ പുറത്തിറങ്ങും. 24 എല്‍എച്ബി കോച്ചുകളാണ് ഇതിലുണ്ടായിരിക്കുക.

Legal permission needed