ചാലക്കുടി. വാഴച്ചാൽ- മലക്കപ്പാറ റൂട്ടിൽ റോഡ് നവീകരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച മുതൽ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന മുന്നറിയിപ്പ് പിൻവലിച്ചു. വിനോദ സഞ്ചാരികളുടെ തിരക്ക് മൂലമാണ് ഗതാഗത നിയന്ത്രണം വേണ്ടെന്നു വച്ചത്. ഈ റൂട്ടിൽ ടാറിങ് ജോലികൾ നടത്താനായിരുന്നു നിയന്ത്രണമേർപ്പെടുത്തിയത്. എന്നാൽ അവധിക്കാലം അവസാനിക്കാറായതോടെ വിനോദസഞ്ചാരികളുടെ വൻതിരക്കാണ് ചാലക്കുടി-വാൽപ്പാറ പാതയിൽ. വാരാന്ത്യ ദിവസങ്ങളിലും തിരക്കേറും. നിയന്ത്രണം പ്രഖ്യാപിച്ചത് നിരവധി വിനോദസഞ്ചാരികളുടെ മടക്കയാത്രയും പ്രതിസന്ധിയിലാക്കിയിരുന്നു.
Also Read വാൽപ്പാറയിലേക്ക് കാനനപാത താണ്ടി ഒരു വിസ്മയ യാത്ര
വാരാന്ത്യ അവധി ദിവസങ്ങൾ കഴിഞ്ഞ് തിങ്കളാഴ്ച മുതൽ ഈ റൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് വിവരം. ജൂണ്‍ രണ്ടുവരെ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ലെന്നായിരുന്നു കലക്ടറുടെ അറിയിപ്പ്. വാഴച്ചാല്‍ ചെക്കുപോസ്റ്റ് മുതല്‍ മലക്കപ്പാറ ചെക്കുപോസ്റ്റ് വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രാവിലെയും വൈകീട്ടുമുള്ള കെഎസ്ആര്‍ടിസി ബസ് സർവീസിനും അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കും ഇളവ് അനുവദിച്ചിരുന്നു.
Use full