8 ട്രെയിനുകള്‍ക്ക് അധിക കോച്ച് അനുവദിച്ചു; VANDE BHARAT സൃഷ്ടിച്ച യാത്രാ ക്ലേശം പരിഹരിക്കപ്പെടുമോ?

trip updates special trains

തിരുവനന്തപുരം. കേരളത്തില്‍ സര്‍വീസ് ആരംഭിച്ച രണ്ട് Vande Bharat എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് വേണ്ടി മറ്റു ട്രെയിനുകളുടെ സമയക്രമം താളം തെറ്റിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയതോടെ എട്ട് ജനപ്രിയ ട്രെയിനുകള്‍ക്ക് റെയില്‍വേ അധിക സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ (Additional coach) അനുവദിച്ചു.

തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ്, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ്, ഷൊർണൂർ – തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കായ് ഓരോ സെക്കന്‍ഡ് ക്ലാസ് യാത്രാ കോച്ചുകള്‍ വീതം അനുവദിച്ചത്. മൂന്ന് ദിവസത്തിനകം ഈ ട്രെയിനുകളില്‍ അധിക കോച്ച് കൂട്ടിച്ചേര്‍ക്കും.

അതേസമയം അധിക കോച്ചുകള്‍ അനുവദിച്ചതു കൊണ്ട് താളം തെറ്റിയ സമയക്രമത്തിനും പിടിച്ചിടലിനും പരിഹാരമാകുമോ എന്നാണ് സാധാരണക്കാരായ സ്ഥിരം യാത്രക്കാരുടെ ആശങ്ക. യാത്രക്കാരുടെ ബാഹുല്യത്തിന് ചെറിയ പരിഹാരമാകുമെങ്കിലും വന്ദേ ഭാരതിനു വേണ്ടി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നത് അവസാനിപ്പിക്കാതെ നിലവിലെ യാത്രാക്ലേശത്തിന് പരിഹാരമാകില്ലെന്നാണ് യാത്രക്കാരുടെ പക്ഷം.

കേരളത്തിലോടുന്ന വന്ദേ ഭാരത് ട്രെയിനുകളില്‍ മികച്ച ബുക്കിങ് ലഭിക്കുന്നുണ്ടെങ്കിലും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് നല്‍കാന്‍ ശേഷിയുള്ളവരാണ് ഈ ട്രെയിനുകളെ ആശ്രയിക്കുന്നത്. ജോലി ആവശ്യാര്‍ത്ഥവും മറ്റും പതിവായി യാത്ര ചെയ്യുന്ന ട്രെയിന്‍ യാത്രക്കാര്‍ക്ക് വന്ദേ ഭാരത് യാത്ര താങ്ങാനാകില്ല. ഇതിനിടെയാണ് കുറഞ്ഞ ചെലവില്‍ വേഗയാത്ര ഉറപ്പാക്കിയിരുന്ന ജനപ്രിയ വണ്ടിയായ ജനശദാബ്ദിയടക്കം നിരവധി ട്രെയിനുകള്‍ വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് കടന്നു പോകാനായി പലയിടത്തും പിടിച്ചിട്ടത് സംസ്ഥാനത്തെ ട്രെയിനുകളുടെ സമയക്രമം താളം തെറ്റിച്ചത്.

Legal permission needed