TRAINS IN KERALA. സതേൺ റെയിൽവേയുടെ പാലക്കാട് ഡിവിഷനു കീഴിൽ വിവിധയിടങ്ങളിൽ അറ്റക്കുറ്റപ്പണി നടക്കുന്നതിനാൽ നാളെ മുതൽ വിവിധ ദിവസങ്ങളിലായി ഈ മാസം 31 വരെ കേരളത്തിലോടുന്ന വിവിധ ട്രെയിനുകൾക്ക് നിയന്ത്രണമേർപ്പെടുത്തി. ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് നിയന്ത്രണങ്ങൾ.
ട്രെയിനുകളും സർവീസ് നിയന്ത്രണങ്ങളും വിശദമായി അറിയാം
16608 കോയമ്പത്തൂർ ജങ്ഷൻ-കണ്ണൂർ എക്സ്പ്രസ് ജനുവരി 23, 30 തീയതികളിൽ കോഴിക്കോട്ട് സർവീസ് അവസാനിപ്പിക്കും. കോഴിക്കോടിനും കണ്ണൂരിനുമിടയിൽ ഈ ട്രെയിനിന്റെ സർവീസ് റദ്ദാക്കി.
ജനുവരി 21 ഞായർ
- 16348 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് ഒരു മണിക്കൂർ വൈകും.
- 16337 ഓഖ-എറണാകുളം ജങ്ഷൻ ദ്വൈവാര എക്സ്പ്രസ് 50 മിനിറ്റ് വൈകും.
- 16528 കണ്ണൂർ – യശ്വന്ത്പൂർ ജങ്ഷൻ എക്സ്പ്രസ് 50 മിനിറ്റ് വൈകും.
ജനുവരി 22 തിങ്കൾ
- 02197 ജബൽപൂർ – കോയമ്പത്തൂർ ജങ്ഷൻ പ്രതിവാര സ്പെഷ്യൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 1 മണിക്കൂർ 10 മിനിറ്റ് വൈകും.
- 06024 കണ്ണൂർ – ഷൊർണൂർ ജങ്ഷൻ മെമു സ്പെഷൽ 50 മിനിറ്റ് വൈകും.
- 12686 മംഗളൂരു സെൻട്രൽ – ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 20 മിനിറ്റ് വൈകും.
ജനുവരി 23 ചൊവ്വ
- 16337 ഓഖ-എറണാകുളം ജങ്ഷൻ ബൈ-വീക്ക്ലി എക്സ്പ്രസ് ഒരു മണിക്കൂർ വൈകും.
- 22654 ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷൻ -തിരുവനന്തപുരം സെൻട്രൽ വീക്ക്ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 50 മിനിറ്റ് വൈകും.
- 16528 കണ്ണൂർ – യശ്വന്ത്പൂർ ജങ്ഷൻ എക്സ്പ്രസ് ഒരു മണിക്കൂർ വൈകും.
- 06024 കണ്ണൂർ-ഷൊറണൂർ ജങ്ഷൻ മെമു സ്പെഷൽ ഒരു മണിക്കൂർ വൈകും.
ജനുവരി 25 വ്യാഴം
- 22637 ഡോ. എംജിആർ ചെന്നൈ സെൻട്രൽ – മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 30 മിനിറ്റ് വൈകും.
ജനുവരി 29 തിങ്കൾ
- 02197 ജബൽപൂർ – കോയമ്പത്തൂർ ജങ്ഷൻ പ്രതിവാര സ്പെഷ്യൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 1 മണിക്കൂർ 10 മിനിറ്റ് വൈകും.
- 06024 കണ്ണൂർ – ഷൊർണൂർ ജങ്ഷൻ മെമു സ്പെഷൽ 1 മണിക്കൂർ 10 മിനിറ്റ് വൈകും.
- 12686 മംഗളൂരു സെൻട്രൽ – ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 30 മിനിറ്റ് വൈകും.
ജനുവരി 30 ചൊവ്വ
- 16337 ഓഖ-എറണാകുളം ജങ്ഷൻ ബൈ-വീക്ക്ലി എക്സ്പ്രസ് ഒരു മണിക്കൂർ വൈകും.
- 22654 ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷൻ -തിരുവനന്തപുരം സെൻട്രൽ വീക്ക്ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 50 മിനിറ്റ് വൈകും.
- 16528 കണ്ണൂർ – യശ്വന്ത്പൂർ ജങ്ഷൻ എക്സ്പ്രസ് ഒരു മണിക്കൂർ വൈകും.
- 06024 കണ്ണൂർ – ഷൊർണൂർ ജങ്ഷൻ മെമു സ്പെഷൽ ഒരു മണിക്കൂർ 10 മിനിറ്റ് വൈകും.
- 12686 മംഗളൂരു സെൻട്രൽ – ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 20 മിനിറ്റ് വൈകും.
ജനുവരി 31 ബുധൻ
- 16338 എറണാകുളം ജങ്ഷൻ – ഓഖ ബൈ- വീക്ക്ലി എക്സ്പ്രസ് 25 മിനിറ്റ് വൈകും.
- 12618 ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ-എറണാകുളം ജങ്ഷൻ മംഗള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 20 മിനിറ്റ് വൈകും.