ഇന്ത്യക്കാര്‍ക്കുള്ള VISA FREE പ്രവേശന പദ്ധതി തായ്‌ലാന്‍ഡ് നീട്ടി. 2023 നവംബറിലാണ് തായ്‌ലന്‍ഡ് ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാതെ രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചത്. 2024 നവംബര്‍ 11 വരെ ഈ സൗകര്യം ലഭിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാല്‍ ഈ കാലാവധി പൂര്‍ത്തിയാകാന്‍ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് വിസ ഫ്രീ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടിയതായി ടൂറിസം അതോറിറ്റി ഓഫ് തായ്‌ലന്‍ഡ് അറിയിച്ചത്.
വിസ ഇല്ലാതെ തായ്‌ലന്‍ഡിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് 60 ദിവസം വരെ രാജ്യത്തു തങ്ങാം. കൂടുതല്‍ ദിവസങ്ങള്‍ ആവശ്യമായി വന്നാല്‍ തൊട്ടടുത്ത ഇമിഗ്രേഷന്‍ ഒഫീസില്‍ പോയി 30 ദിവസത്തേക്കു കൂടി നീട്ടുകയും ചെയ്യാം.
ഈ പദ്ധതി വരുന്നതിനു മുമ്പ് ഏതാണ് 3000 രൂപയോളം വിസ ഫീസ് ആയി നല്‍കേണ്ടിയിരുന്നു. കൂടാതെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ഫോറിന്‍ എക്‌സ്‌ചേഞ്ച് തെളിവുകള്‍, ഹോട്ടല്‍ ബുക്കിങ് തുടങ്ങി പല രേഖകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കുകയും ചെയ്യണമായിരുന്നു. വിസ ഫ്രീ പ്രവേശനം അനുവദിച്ചതോടെ ഇന്ത്യക്കാര്‍ക്ക് ഇവയുടെ ആവശ്യമില്ല. ഇതോടെ തായ്‌ലന്‍ഡ് യാത്ര ലളിതയും ചെലവു കുറഞ്ഞതുമായി മാറി.
വിസ ഇല്ലാതെ വരാമെന്നായതോടെ തായ്‌ലന്‍ഡിലേക്കുള്ള ഇന്ത്യക്കാരുടെ പോക്കും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ 16.17 മില്യന്‍ ഇന്ത്യക്കാരാണ് തായ്‌ലന്‍ഡ് സന്ദര്‍ശിച്ചത്. വിസ വേണ്ടാത്തതിനാല്‍ പലരും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ഒരുങ്ങാതെ അവസാന നിമിഷ യാത്രാ പദ്ധതികള്‍ തയാറാക്കിയും തായ്‌ലന്‍ഡിലേക്കു പോകുന്നുണ്ടെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു.
ദൂരം കുറഞ്ഞ മികച്ച ഒരു ഇന്റര്‍നാഷനല്‍ ട്രിപ് ഡെസ്റ്റിനേഷന്‍ കൂടിയാണ് ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡ്. വിനോദ യാത്രകള്‍ക്കു പുറമെ വിവാഹ പാര്‍ട്ടികള്‍ക്കും ഗ്രൂപ്പ് പരിപാടികള്‍ക്കും മറ്റുമായി ഇന്ത്യക്കാര്‍ തായ്‌ലന്‍ഡിലെത്തുന്നുണ്ട്. അതിമനോഹര ലക്ഷുറി റിസോര്‍ട്ടുകളുള്ള തായ്‌ലന്‍ഡ് മികച്ച ഒരു ഡെസ്റ്റിനേഷന്‍ വെഡിങ് കേന്ദ്രം കൂടിയാണ്.